എൻ. വാസു
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിന്‍റെ സ്വർണപ്പാളി നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ എസ്ഐടിക്കു ( പ്രത‍്യേക അന്വേഷണ സംഘം) മുന്നിൽ ചോദ‍്യം ചെയ്യലിന് ഹാജരാകാൻ സാവകാശം തേടി മുൻ ദേവസ്വം കമ്മിഷണർ എൻ. വാസു. എസ്ഐടി അയച്ച നോട്ടീസിന് അസൗകര‍്യം അറിയിച്ചാണ് എൻ. വാസു മറുപടി നൽകിയത്.
എന്നാൽ വാസുവിന് സാവകാശം നൽകാൻ സാധിക്കില്ലെന്നാണ് എസ്ഐടിയുടെ നിലപാട്. കേസിൽ രണ്ടാം ഘട്ട ചോദ‍്യം ചെയ്യലിന് ഹാജരാകണമെന്നാവശ‍്യപ്പെട്ടായിരുന്നു എൻ. വാസുവിന് എസ്ഐടി നോട്ടീസ് നൽകിയത്. ഹാജരാവുന്നത് നീണ്ടു പോയാൽ കസ്റ്റഡിയിലെടുത്ത് ചോദ‍്യം ചെയ്യുന്നത് അടക്കമുള്ള നടപടികളിലേക്ക് അന്വേഷണ സംഘം നീങ്ങിയേക്കും. നേരത്തെ വാസുവിനെ ചോദ‍്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു.