Kerala

വ്യാജ സർട്ടിഫിക്കറ്റ്: കെ. വിദ്യ വീണ്ടും അറസ്റ്റിൽ

ഐപിസി 201 കൂടി വിദ്യക്കെതിരേ ചുമത്തിയിട്ടുണ്ട്.

MV Desk

നീലേശ്വരം: വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നൽകിയ കേസിൽ കെ. വിദ്യ വീണ്ടും അറസ്റ്റിൽ. നീലേശ്വരം പൊലീസാണ് വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി 201 പ്രകാരം തെളിവു നശിപ്പിച്ചുവെന്ന കുറ്റം കൂടി വിദ്യക്കെതിരേ ചുമത്തിയിട്ടുണ്ട്.

കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായൻ, ഇൻസ്പെക്റ്റർ പ്രേം സദൻ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യയെ ചോദ്യം ചെയ്തത്.

കരിന്തളം സർക്കാർ കോളെജിന്‍റെ പരാതിയിൽ ജൂൺ 8നാണ് നീലേശ്വരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. വിദ്യ ചോദ്യം ചെയ്യലിനോട് സഹകരിച്ചതിനാൽ, കോടതിയിൽ ഹാജരാക്കുമ്പോൾ കസ്റ്റഡി ആവശ്യപ്പെടില്ലെന്നും പൊലീസ്.

വ്യാജ സർട്ടിഫിക്കറ്റ് സ്വന്തം ഫോണിൽ ആണ് നിർമിച്ചതെന്ന് വിദ്യ സമ്മതിച്ചിരുന്നതായി അഗളി പൊലീസ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം; വിശദാംശങ്ങൾ പുറത്തു വിട്ട് പ്രോട്ടോക്കോൾ വിഭാഗം

മഹാരാഷ്ട്രയിൽ കൂട്ടത്തോടെ നക്സലുകൾ കീഴടങ്ങി

വെടിനിർത്തൽ കരാർ നിലവിൽ വന്നതിനു പിന്നാലെ പലസ്തീനികളെ ഇസ്രയേൽ വെടിവച്ച് കൊന്നു

ഇന്ത്യയിൽ എഐ ഹബ്ബ്; 1,500 കോടി ഡോളറിന്‍റെ നിക്ഷേപം പ്രഖ്യാപിച്ച് ഗൂഗിൾ

ബിജെപി അംഗത്വം സ്വീകരിച്ച് ഗായിക മൈഥിലി ഠാക്കൂർ