കപ്പടിച്ച് 'കാരിച്ചാൽ'; തുടർച്ചയായ അഞ്ചാം തവണയും കപ്പിൽ മുത്തമിട്ട് പള്ളാത്തുരുത്തി  
Kerala

'കാരിച്ചാൽ' ജലരാജാവ്; തുടർച്ചയായ അഞ്ചാം തവണയും കപ്പിൽ മുത്തമിട്ട് പള്ളാത്തുരുത്തി

വിബിസി കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടന്‍ രണ്ടാമതെത്തി

Namitha Mohanan

ആലപ്പുഴ: 7- -ാം നെഹ്റു ട്രോഫി വള്ളം കളിയിൽ കപ്പെടുത്ത് കാരിച്ചാൽചുണ്ടൻ. തുടർച്ചയായി 5 വർഷങ്ങളിലും കപ്പ് നേടുന്ന ആദ്യത്തെ ക്ലബ്ബായി പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ് മാറി. ഫൈനലില്‍ ഫോട്ടോഫിനിഷിലാണ് കാരിച്ചാല്‍ കപ്പടിച്ചത്.

വിബിസി കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടന്‍ രണ്ടാമതെത്തി. കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബിന്‍റെ നടുഭാഗം ചുണ്ടനും നിരണം ബോട്ട് ക്ലബ്ബ് തുഴഞ്ഞ നിരണം ചുണ്ടനും മൂന്നാമതും നാലാമതുമെത്തി. ഉച്ചയ്ക്ക് രണ്ടേ കാലിന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തിയതോടെയാണ് നെഹ്റു ട്രോഫി വള്ളം കളിക്ക് ഔദ്യോഗിക തുടക്കമായത്.

ഉത്തർപ്രദേശിലെ സ്കൂളുകൾക്ക് ക്രിസ്മസിന് അവധിയില്ല; വാജ്പേയി ജന്മശതാബ്ദി ആഘോഷിക്കാൻ നിർദേശം

എഐ പാഠ്യപദ്ധതിയിൽ; മൂന്നാംക്ലാസ് മുതൽ എഐ പഠനം നിർബന്ധമാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ

പാക്കിസ്ഥാന് രേഖകൾ ചോർത്തി; മാൽപെ-കൊച്ചി കപ്പൽശാലയിലെ ജീവനക്കാരൻ ഹിരേന്ദ്ര കുമാർ അറസ്റ്റിൽ

വടകരയിൽ സ്വകാര്യബസ് സ്കൂട്ടറിലിടിച്ച് ഒരാൾ മരിച്ചു; 2 പേർക്ക് പരുക്ക്

ചരിത്രനേട്ടം; ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തികരിച്ച് എറണാകുളം ജനറൽ ആശുപത്രി