തിരുവനന്തപുരം: പാലോട് നവവധുവിന്‍റെ ആത്മഹത്യയിൽ ഭർത്താവിന്‍റെയും സുഹൃത്തിന്‍റേയും അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ഇന്ദുജയുടെ മരണത്തിന് കാരണം ഇരുവരുടേയും മാനസിക പീഡനവും മർദനവുമാണെന്ന് പൊലീസ് പറയുന്നു. ഭർത്താവ് അഭിജിത്തിനെതിരേ ഭർതൃ പീഡനം, ദേഹോപദ്രേവം, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങളും അജാസിനെതിരേ പട്ടിക ജാതി പീഡനം, മർദനം, ആത്മഹത്യ പ്രേരണ കുറ്റം എന്നിവയാണ് ചുമത്തിയിരിക്കുന്നത്.
ഇന്ദുജയുടെ ഫോണിലേക്കു വന്ന അവസാന കോൾ അജാസിന്‍റേതാണ്. തൊട്ടു പിന്നാലെ ഇന്ദുജ ആത്മഹത്യ ചെയ്യുകയും ചെയ്തു. ഇന്ദുജയെ അജാസ് മർദിച്ചിരുന്നു. കസ്റ്റഡിയില്‍ എടുത്തപ്പോള്‍ ഇരുവരുടേയും ഫോണിലെ വാട്സാപ്പ് ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്ത നിലയിലായിരുന്നു. മരിച്ച ഇന്ദുജയുടെ കണ്ണിന് താഴെയും തോളിലുമായി മര്‍ദനത്തിന്‍റെ പാടുകളുണ്ടായിരുന്നു.
മകളെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ആരോപിച്ച് ഇന്ദുജയുടെ പിതാവാണ് പൊലീസില്‍ പരാതി നല്‍കിയത്. 2 വർത്തെ പ്രണയത്തിനു ശേഷം മൂന്നുമാസം മുമ്പാണ് ഇന്ദുജയെ അഭിജിത്ത് വിവാഹം ചെയ്തത്. ഇന്ദുജയുടെ ശരീരത്തില്‍ രണ്ടുദിവസം പഴക്കമുള്ള പാടുകള്‍ ഉണ്ട്. അടുത്തകാലത്താണ് ഇന്ദുജയ്ക്ക് മര്‍ദനമേറ്റതെന്ന് പോസ്റ്റ്‍മോര്‍ട്ടത്തിൽ വ്യക്തമായിട്ടുണ്ട്.