.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

പിണറായി വിജയൻ

 
Kerala

''അൻവർ വഞ്ചിച്ചതാണ് ഉപതെരഞ്ഞെടുപ്പിന് കാരണം, സ്വരാജ് കറ കളഞ്ഞ വ‍്യക്തിത്വം'': മുഖ‍്യമന്ത്രി

ക്ലീൻ ഇമേജ് നിലനിർത്തുന്നയാളാണ് സ്വരാജെന്നും സ്ഥാനാർഥിത്വം മണ്ഡലത്തിൽ മാത്രമല്ല സംസ്ഥാനത്ത് തന്നെ സ്വീകാര‍്യത ലഭിച്ചുവെന്നും മുഖ‍്യമന്ത്രി പറഞ്ഞു

Aswin AM

മലപ്പുറം: പി.വി. അൻവറിനെ വിമർശിച്ച് മുഖ‍്യമന്ത്രി പിണറായി വിജയൻ. അൻവർ വഞ്ചന കാണിച്ചതു മൂലമാണ് ഇപ്പോൾ നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നതെന്ന് മുഖ‍്യമന്ത്രി പറഞ്ഞു.

എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു മുഖ‍്യമന്ത്രി പി.വി. അൻവറിനെ വിമർശിച്ച് സംസാരിച്ചത്.

അതേസമയം ക്ലീൻ ഇമേജ് നിലനിർത്തുന്നയാളാണ് സ്വരാജെന്നും സ്ഥാനാർഥിത്വം മണ്ഡലത്തിൽ മാത്രമല്ല സംസ്ഥാനത്ത് തന്നെ സ്വീകാര‍്യത ലഭിച്ചുവെന്നും മുഖ‍്യമന്ത്രി പറഞ്ഞു. ''കറ കളഞ്ഞ വ‍്യക്തിത്വമാണ് സ്വരാജ്.

അഭിമാനത്തോടെ തല ഉ‍യർത്തി വോട്ട് ചോദിക്കാൻ അദ്ദേഹത്തിന് സാധിക്കും. ചതിക്ക് ഇരയായതിന്‍റെ ഭാഗമാണ് തെരഞ്ഞെടുപ്പ് നേരിടേണ്ടി വന്നത്. വാഗ്ദാനം നൽകുക പിന്നെ മറക്കുക എന്ന രീതി എൽഡിഎഫിനില്ല. ജനങ്ങൾക്ക് അത് അനുഭവത്തിലൂടെ ബോധ‍്യപ്പെട്ടു''. മുഖ‍്യമന്ത്രി പറഞ്ഞു.

"പരമോന്നത നേതാവാകാൻ ഇറാൻ ക്ഷണിച്ചു, പക്ഷേ ഞാൻ വേണ്ടെന്നു പറഞ്ഞു"; ട്രംപിന്‍റെ പുതിയ അവകാശവാദം

ഡീസലിനും പെട്രോളിനും വില വർധിപ്പിച്ച് നയാര

പ്രതിഭയ്‌ക്കെതിരായ അധിക്ഷേപം: ഇര്‍ഷാദിനെതിരേ കേസെടുക്കാൻ പൊലീസിന് ജില്ലാ കലക്റ്ററുടെ നിര്‍ദേശം

സാദിഖലി തങ്ങളെ അപമാനിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റിട്ടത് കാപ്പാ കേസ് പ്രതി; ലക്ഷ‍്യമിട്ടത് 15 കോടി

പ്രാദേശിക നേതാവിന്‍റെ വിവരം പോലുമില്ല; രാഹുൽഗാന്ധിക്കെതിരേ പിണറായി വിജയൻ