കുട്ടിയുടെ സ്വർണമാല മോഷ്ടിച്ച് വിഴുങ്ങി

 
Kerala

കുട്ടിയുടെ സ്വർണമാല മോഷ്ടിച്ച് വിഴുങ്ങി; നിലമ്പൂർ സ്വദേശിനി അറസ്റ്റിൽ

നിലമ്പൂർ മുക്കട്ട സ്വദേശിനി സമീന അറസ്റ്റിൽ

Jisha P.O.

മലപ്പുറം: നിലമ്പൂരിൽ സ്വർണമാല മോഷ്ടിച്ച് വിഴുങ്ങിയ യുവതി അറസ്റ്റിൽ. നിലമ്പൂർ മുക്കട്ട സ്വദേശി സമീനയാണ് അറസ്റ്റിലായത്. കുട്ടിയുമായി ക്ലിനിക്കിലെത്തിയ കുടുംബത്തിന്‍റെ മാലയാണ് കവർന്നത്.

കഴിഞ്ഞ 10 ആം തീയതിയാണ് സംഭവം. കുട്ടിയെ ഡോക്റ്ററെ കാണിക്കാനായി എത്തിയതായിരുന്നു കുടുംബം.

ക്ലിനിക്കിൽ കാത്തിരിക്കുന്നതിനിടെ പ്രതി കുട്ടിയുടെ അടുത്തെത്തി. ഇതിനിടെയാണ് മാല കാണാതായത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ സമീനയിൽ സംശയം തോന്നുകയും കൂടുൽ പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനിക്കുകയും ആയിരുന്നു. സ്കാനിങിൽ തൊണ്ടിമുതൽ ശരീരത്തിനുള്ളിലുണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു. പ്രതിയുടെ വയറ്റിനുള്ളിൽ നിന്ന് തൊണ്ടിമുതൽ പുറത്തെടുക്കാനുള്ള കാത്തിരിപ്പിലാണ് പൊലീസ്.

ഇന്ധനവില കുറയുമോ ? രണ്ടു മാസം കാത്തിരിക്കൂവെന്ന് കേന്ദ്രമന്ത്രി

മോ‌ദിയുടെ കുഞ്ഞനുജത്തി തകൈചി; ഉഭയകക്ഷി ബന്ധം ശക്തമാക്കി ഇന്ത്യയും ജപ്പാനും

മദ്യം വാങ്ങാൻ തിരിച്ചറിയൽ കാർഡ്; പ്രായപരിധി കർ‌ശനമാക്കാൻ സർക്കാർ

എട്ട് പവന്‍റെ തൊണ്ടി മുതൽ മോഷ്ടിച്ചു; സിഐക്ക് സസ്പെൻഷൻ

നിര്‍മാണ ചെലവ് 12000 കോടി; ഒറ്റ മഴയില്‍ തകര്‍ന്ന് ഡല്‍ഹി-ഡെറാഡൂണ്‍ അതിവേഗ പാത