തിരുവനന്തപുരം: നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച വൈകിട്ട് ലഭിച്ച 61 സാംമ്പിളുകളും നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഒൻപതു വയസുള്ള കുട്ടിയടക്കമുള്ളവരുടെ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടെന്നും മന്ത്രി അറിയിച്ചു.
ആദ്യം രോഗം ബാധിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ളവരുടെ ഐസൊലേഷൻ കാലാവധി പൂർത്തിയായി. നിലവിൽ 994 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്.