മന്ത്രിസഭയുടെ അംഗീകാരമായില്ല; സംസ്ഥാനത്ത് പുതിയ മദ്യനയം വൈകും 
Kerala

മന്ത്രിസഭയുടെ അംഗീകാരമായില്ല; സംസ്ഥാനത്ത് പുതിയ മദ്യനയം വൈകും

മദ്യനയത്തിൽ വ്യക്തയില്ലെന്നുതുമായിരുന്നു മന്ത്രിസഭാ യോഗം അഭിപ്രായപ്പെട്ടത്.

Ardra Gopakumar

തിരുവനന്തപുരം: മന്ത്രിസഭായോഗത്തിന്‍റെ അംഗീകാരമില്ലാത്ത സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്‍റെ പുതിയ മദ്യനയം വൈകും. കള്ള് ഷാപ്പുകളുടെ ദൂരപരിധിയിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഡ്രൈ ഡേയ്ക്ക് മദ്യം നൽകുന്നതിലും കൂടുതൽ വ്യക്തത വേണമെന്ന് ഏതാനും ഘടകകക്ഷി മന്ത്രിമാര്‍ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കൂടുതൽ വിശദമായ ചർച്ചയ്ക്കായി മദ്യനയം മാറ്റിവച്ചു.

തലസ്ഥാനത്തില്ലാത്ത എക്സൈസ് മന്ത്രി ഓൺലൈൻ വഴിയാണ് മന്ത്രിസഭായോഗത്തിൽ പങ്കെടുത്തത്. പുതിയ കള്ളു ഷാപ്പുകൾ അനുവദിക്കുന്നതിലും പുതിയ മദ്യനയത്തിൽ വ്യക്തയില്ലെന്നു മന്ത്രിസഭാ യോഗം അഭിപ്രായപ്പെട്ടു.

കള്ളു ഷാപ്പുകളുടെ ദൂരപരിധി കുറയ്ക്കുക, ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഡ്രൈ ഡേകളിലും മദ്യം വിൽക്കാൻ അനുമതി നൽകുക തുടങ്ങിയവയാണ് പുതിയ നയത്തിൽ നിർദേശിച്ചിരിക്കുന്ന പ്രധാന മാറ്റങ്ങൾ.

ബാർ കോഴ ആരോപണത്തെ തുടർന്ന് പുതിയ മദ്യനയം നേരത്തെയും മാറ്റി വച്ചിരുന്നു.

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസത്തേക്ക് മഴ; ഓറഞ്ച്, യെലോ അലർട്ടുകൾ‌

ഓസീസ് പരമ്പര; ഇന്ത‍്യൻ ടീം യാത്ര തിരിച്ചു

കോട്ടയത്ത് വിദ്യാർഥിനി പ്രസവിച്ചു

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; ജെഡിയു ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടു

തുടക്കം പതറി, പിന്നീട് പൊരുതി; മഹാരാഷ്ട്രയുടെ രക്ഷകനായി ജലജ് സക്സേന