Vande Bharat train  File Image
Kerala

വന്ദേഭാരത് ട്രെയിനില്‍ വാതകച്ചോര്‍ച്ചയില്ല; പുകവലിച്ചതാവാമെന്ന് സംശയം

കളമശേരി-ആലുവ സ്റ്റേഷന് ഇടയിൽ വച്ചാണ് സി 5 കോച്ചിൽ നിന്നും പുക ഉയരുന്നത് കാണുന്നത്

Namitha Mohanan

കൊച്ചി: തിരുവനന്തപുരം- കാസർഗോഡ് വന്ദേഭാരത് ട്രെയിനിൽ ഉണ്ടായത് എസിയിൽ നിന്നുള്ള വാതകച്ചോർച്ചയല്ലെന്ന് റെയിൽവേ. പുകയുടെ സാന്നിധ്യമുണ്ടായാൽ പ്രവർത്തിക്കുന്ന അഗ്നിരക്ഷാ വാതകമാണ് എസിയിൽ നിന്നുള്ള വാതകച്ചോർച്ച എന്ന് തെറ്റിദ്ധരിക്കാൻ കാരണമായത്. പരിശോധനയില്‍ ട്രെയിനിലെ സി ഫൈവ് കോച്ചിലെ ശുചിമുറിയില്‍ നിന്നാണ് പുക ഉയര്‍ന്നത് എന്ന് കണ്ടെത്തി. യാത്രക്കാരില്‍ ആരെങ്കിലും പുകവലിച്ചതാകാമെന്നാണ് റെയില്‍വേയുടെ പ്രാഥമിക നിഗമനം. അതിനിടെ സംഭവത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. കളമശേരി-ആലുവ സ്റ്റേഷന് ഇടയിൽ വച്ചാണ് സി 5 കോച്ചിൽ നിന്നും പുക ഉയരുന്നത് കാണുന്നത്. ഇതോടെ വലിയ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തി കോച്ചില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ച് മറ്റു കംപാര്‍ട്ട്‌മെന്‍റുകളിലേക്ക് മാറ്റി. തുടര്‍ന്ന് ആലുവയില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് വാതകച്ചോര്‍ച്ച അല്ലെന്ന് സ്ഥിരീകരിച്ചത്.

"വന്ദേമാതരത്തിൽ ദുർഗാ ദേവിയെ സ്തുതിക്കുന്ന ഭാഗം നെഹ്റു വെട്ടി''; ആരോപണവുമായി ബിജെപി നേതാവ്

നടി ലക്ഷ്മി മേനോൻ പ്രതിയായ കേസ് ഹൈക്കോടതി റദ്ദാക്കി

മുസ്ലിം വീട് സന്ദർശനത്തിന് തയ്യാറെടുത്ത് ബിജെപി; ലക്ഷ്യം ന്യൂനപക്ഷങ്ങളെ ചേർത്തുപിടിക്കൽ

പാലക്കാട് 9 വയസുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; ചികിത്സാപ്പിഴവ് പരിശോധിക്കാൻ രണ്ടംഗ വിദഗ്ധ സമിതി

സാമ്പത്തിക ബാധ്യത; മകന്‍റെ ചോറൂണ് ദിവസം പിതാവ് ആത്മഹത്യ ചെയ്തു