വർഷത്തേക്ക് കേരളവും തരണം: സുരേഷ് ഗോപി 
Kerala

തൃശൂർ മാത്രം പോരാ, 5 വർഷത്തേക്ക് കേരളവും തരണം: സുരേഷ് ഗോപി

പറയുന്ന കാര്യങ്ങൾ ചെയ്യാൻ അഞ്ചുവര്‍ഷം കൊണ്ട് പറ്റുന്നില്ലെങ്കില്‍ അടിയും തന്ന് പറഞ്ഞുവിട്ടോളൂ എന്നും അദ്ദേഹം പറഞ്ഞു.

തൃശൂർ: അഞ്ചു വര്‍ഷത്തേക്ക് തൃശൂര്‍ മാത്രം തന്നാല്‍ പോരാ, കേരളവും കൂടി തരണമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. പറയുന്ന കാര്യങ്ങൾ ചെയ്യാൻ അഞ്ചുവര്‍ഷം കൊണ്ട് പറ്റുന്നില്ലെങ്കില്‍ അടിയും തന്ന് പറഞ്ഞുവിട്ടോളൂ എന്നും അദ്ദേഹം പറഞ്ഞു. ജനസമ്പർക്കത്തിന്‍റെ ഭാഗമായി ഓട്ടൊറിക്ഷാ തൊഴിലാളികളുമായുള്ള എസ്‌ജെ കോഫീ ടൈം എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ കേന്ദ്രഭരണം കൈയിലിരിക്കുമ്പോൾ തന്നെ കേരളവും തൃശൂരും തരണം. ഒരഞ്ച് വര്‍ഷത്തേക്ക് അവസരം തരൂ... അഞ്ചു വര്‍ഷത്തേക്ക് തൃശൂര് തന്നാല്‍ പോരാ. കേരളം തരണം. തരൂ... ആ അഞ്ച് വര്‍ഷംകൊണ്ട് നിങ്ങള്‍ക്ക് പറ്റുന്നില്ലെങ്കില്‍ നല്ല അടിയും തന്ന് പറഞ്ഞയക്കൂ- സുരേഷ് ഗോപി പറഞ്ഞു

അഞ്ചുവര്‍ഷം കഴിഞ്ഞ് വീണ്ടും ജനങ്ങൾ തനിക്ക് അഞ്ചുവര്‍ഷം കൂടി തരുമെന്നും അതങ്ങനെ നീണ്ടുപോകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്ന് ചോദ്യമുയരാം. നട്ടെല്ലിന്‍റെ വിശ്വാസം വച്ചുകൊണ്ടാണ് ഇത് പറയുന്നത്.

അഞ്ചു വര്‍ഷത്തേക്ക് തരൂ എന്ന് പറഞ്ഞ് വിപ്ലവകരമായ വിജയം വരിച്ച ഒരു മനുഷ്യന്‍ വീണ്ടും അഞ്ചു വര്‍ഷത്തേക്കു ജയിച്ചു. ഇനിയും എത്ര വര്‍ഷം ജയിക്കുമെന്ന് നിങ്ങള്‍ കണ്ടോളൂ. ആ നട്ടെല്ലിന്‍റെ വിശ്വാസം വച്ചാണ് കേന്ദ്ര ഭരണമുള്ളപ്പോള്‍ തന്നെ കേരളവും തൃശൂരും തരൂ എന്നു പറയുന്നത്- സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. തൃശൂർ നഗരത്തിന്‍റെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളും അദ്ദേഹം സംസാരിച്ചു.

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി

ലോണിന്‍റെ പേരിൽ തർക്കം; ഭാര്യയുടെ മൂക്ക് കടിച്ചു പറിച്ച് യുവാവ്

4 ജനറൽ സെക്രട്ടറിമാർ; ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ‍്യാപിച്ചു