Representative image for a real estate project Image by Freepik
Kerala

101 റിയൽ എസ്റ്റേറ്റ് പദ്ധതികൾക്ക് നോട്ടീസ്

കെ-റെറ നിയമപ്രകാരം ത്രൈമാസ പുരോഗതി റിപ്പോർട്ട് ഗുണഭോക്താക്കൾക്കും പ്രൊമോട്ടർമാർക്കുമിടയിലെ സുതാര്യത ഉറപ്പു വരുത്തുന്ന പ്രധാന ഘടകമാണ്

MV Desk

തിരുവനന്തപുരം: മൂന്നാം ത്രൈമാസ പുരോഗതി റിപ്പോർട്ട് (ക്വാർട്ടർലി പ്രോഗ്രസ് റിപ്പോർട്ട്) ഓൺലൈനായി സമർപ്പിക്കാത്ത 101 റിയൽ എസ്റ്റേറ്റ് പദ്ധതികൾക്ക് കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) കാരണം കാണിക്കൽ നോട്ടീസ് അയച്ചു. മൂന്നാം ത്രൈമാസ പുരോഗതി സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം ഏഴ് ആയിരുന്നു. അതിന് ശേഷവും പുരോഗതി സമർപ്പിക്കാത്ത 101 പദ്ധതികളാണുള്ളത്.

ആകെ 547 പദ്ധതികളാണ് ത്രൈമാസ പുരോഗതി റിപ്പോർട്ട് സമർപ്പിക്കേണ്ടിയിരുന്നത്. അവയിൽ 446 പദ്ധതികളുടെ ത്രൈമാസ പുരോഗതി കെ-റെറ പോർട്ടലിൽ സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ത്രൈമാസത്തിൽ 64 ശതമാനം പദ്ധതികൾ കൃത്യസമയത്ത് റിപ്പോർട്ട് സമർപ്പിച്ചപ്പോൾ ഇത്തവണ 82 ശതമാനം പദ്ധതികളും അവസാന തീയതിക്കു മുൻപ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

കെ-റെറ നിയമപ്രകാരം ത്രൈമാസ പുരോഗതി റിപ്പോർട്ട് ഗുണഭോക്താക്കൾക്കും പ്രൊമോട്ടർമാർക്കുമിടയിലെ സുതാര്യത ഉറപ്പു വരുത്തുന്ന പ്രധാന ഘടകമാണ്. കെ-റെറ വെബ്സൈറ്റ് വഴി ത്രൈമാസ പുരോഗതി റിപ്പോർട്ട് ലഭിക്കുക എന്നത് റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ നിന്ന് യൂണിറ്റുകൾ വാങ്ങാനുദ്ദേശിക്കുന്നവരുടെ അവകാശവും കൂടിയാണ്.

നെടുമങ്ങാട് ഒന്നര വയസുകാരൻ മരിച്ച സംഭവം കൊലപാതകം; അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ

സംഘടനാ തലത്തിൽ അഴിച്ചുപണിക്ക് കോൺഗ്രസ്

നേപ്പാളിനെ തോൽപ്പിച്ച് കേരളം

ഡി.കെ. ശിവകുമാറിനെ നിയമസഭാ കക്ഷ‍ി നേതാവായി തെരഞ്ഞെടുത്തു; മുഖ്യമന്ത്രിയായി ജൂൺ 3 ന് സത്യപ്രതിജ്ഞ ചെയ്യും

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: സൂര്യകുമാർ ഇല്ല, സഞ്ജുവും സൂര്യവംശിയും സാധ്യതാ പട്ടികയിൽ