ജി. സുധാകരൻ 
Kerala

ജി. സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം; ജില്ലാ സെക്രട്ടറി ഫോണിൽ ബന്ധപ്പെട്ടു

സംസ്ഥാന നേതൃത്വത്തിന്‍റെ ആവശ‍്യ പ്രകാരം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസറാണ് ജി. സുധാകരനെ ഫോണിൽ ബന്ധപ്പെട്ടത്

Aswin AM

തിരുവനന്തപുരം: പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം. സംസ്ഥാന നേതൃത്വം വിഷയത്തിൽ ഇടപെട്ടേക്കുമെന്നാണ് സൂചന.

സംസ്ഥാന നേതൃത്വത്തിന്‍റെ ആവശ‍്യ പ്രകാരം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. നാസറിനോട് സുധാകരൻ തന്‍റെ പ്രതിഷേധം അറിയിച്ചു.

നേരത്തെ പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന കാര‍്യം അദ്ദേഹം ഫെയ്സ്ബുക്കിലൂടെ അറിയിച്ചിരുന്നു. സുധാകരൻ നിലപാടിൽ ഉറച്ചു നിൽക്കുന്ന സാഹചര‍്യത്തിൽ സംസ്ഥാന നേതൃത്വം അനുനയ ശ്രമം നേരിട്ട് നടത്തിയേക്കും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിക്കെതിരേ സുധാകരൻ രംഗത്ത് വരുന്നത് വിജയസാധ‍്യതയെ ബാധിക്കുമെന്ന് നേതൃത്വം ഭയപ്പെടുന്നുണ്ട്. അതിനാലാണ് വേഗത്തിൽ അനുനയ നീക്കം ആരംഭിച്ചിരിക്കുന്നത്.

ഇസ്രയേൽ- ഇറാൻ സംഘർഷം; മരണസംഖ‍്യ‍ 1,000 കടന്നു

നിതീഷ് കുമാർ രാജ‍്യസഭയിലേക്ക്? ബിഹാർ മുഖ‍്യമന്ത്രി സ്ഥാനം ഒഴിഞ്ഞേക്കും

ബോളിവുഡ് നടൻ വിജയ് കൃഷ്ണ അന്തരിച്ചു

ബാബർ അസമിനെ ഏകദിന ടീമിൽ നിന്നും പുറത്താക്കി

ശ്രീലങ്കൻ തീരത്ത് ഇറാൻ കപ്പലിന് നേരേ ആക്രമണം; 101 പേരെ കാണാതായി