ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകൾ.
File photo
തിരുവനന്തപുരം: ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ മോചനത്തിന് കെ.സി. വേണുഗോപാലും കോണ്‍ഗ്രസും നടത്തിയ ഇടപെടലുകള്‍ക്ക് വൈകാരികമായി നന്ദി പറയുന്ന ചേര്‍ത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (ഗ്രീന്‍ ഗാര്‍ഡന്‍സ്) കോണ്‍വെന്‍റിലെ സിസ്റ്ററുടെ വാക്കുകള്‍ വൈറലാകുന്നു. ഈ സഭയുടെ കീഴിലാണ് ഛത്തീസ്ഗഢില്‍ അറസ്റ്റ് ചെയ്യപ്പെട്ട സിസ്റ്റഴേസ് പ്രവര്‍ത്തിച്ച് വന്നിരുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഛത്തീസ്ഗഡ് മുഖ്യമന്ത്രി എന്നിവര്‍ക്ക് കെ.സി. വേണുഗോപാല്‍ കത്തയച്ചത് കൊണ്ടാണ് കന്യാസ്ത്രീകളുടെ മോചനത്തിനായുള്ള പോരാട്ടം കോണ്‍ഗ്രസ് തുടങ്ങിവച്ചത്. പാര്‍ലമെന്‍റിന് അകത്തും പുറത്തും കോണ്‍ഗ്രസ് എംപിമാരെ അണിനിരത്തി തുടർ പോരാട്ടം ശക്തിപ്പെടുത്തി. സാധ്യമാകുന്ന എല്ലാ നിയമസഹായങ്ങളും കന്യാസ്ത്രീകള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ചുമതല എഐസിസി സ്വയം ഏറ്റെടുക്കുകയായിരുന്നു.
കെ.സി. വേണുഗോപാലിന്‍റെ നിര്‍ദേശപ്രകാരം ഇരിക്കൂര്‍ എംഎല്‍എ സജീവ് ജോസഫിനെയും അങ്കമാലി എംഎല്‍എ റോജി എം. ജോണിനെയും ഛത്തീസ്ഗഡിലേക്കയച്ചു. അതിനു പുറമെ എംപിമാരുടെ പ്രത്യക സംഘത്തെയും അയച്ചു. അവിടെ സിസ്റ്റര്‍മാരുടെ മോചനത്തിനായി ശ്രമങ്ങള്‍ തുടരുന്നതിനിടയിലും ലോക്‌സഭയിലും ഈ വിഷയം കൂടുതൽ കൂടുതൽ സജീവമാക്കി.
ശൂന്യവേളയില്‍ വിഷയം കെ.സി. വേണുഗോപാല്‍ ആദ്യമായി ഉയര്‍ത്തി രാജ്യത്തിന്‍റെ ശ്രദ്ധ മുഴുവന്‍ ഇതിലേക്ക് കൊണ്ടുവന്നു. അതോടെ കേരളത്തിലെയും ദേശീയതലത്തിലെയും ബിജെപി നേതൃത്വം വെട്ടിലായി. അവര്‍ ചെയ്ത തെറ്റ് തിരച്ചടിക്കുമെന്ന ഭയം ബിജെപിയെ രാഷ്ട്രീയ നാടകത്തിന് പ്രേരിപ്പിച്ചു.
ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ അടക്കമുള്ളവര്‍ ഈ വിഷത്തിലേക്ക് സക്രിയമായി ഇടപെട്ടതും എഐസിസിയുടെ നിര്‍ദേശ പ്രകാരമാണ്. ജാമ്യം കിട്ടിയതുകൊണ്ട് കൊണ്ട് എല്ലാം തീരുന്നില്ലെന്നും ഈ കള്ളക്കേസ് തന്നെ റദ്ദാക്കണമെന്നതാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം. ആ നിലപാട് കെസി വേണുഗോപാല്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.