രമേശ് ചെന്നിത്തല

 
Kerala

വിഡിയുടെ യാത്രയും ഇഡി റെയ്ഡുമായി ബന്ധമില്ല; ആഭ്യന്തര വകുപ്പിന് യാതൊരു അറിവുമില്ലെന്ന് ചെന്നിത്തല

കോൺഗ്രസ്-ബിജെപി ഡീൽ എന്ന പല്ലവി കടന്ന കൈ ആണെന്നും അദ്ദേഹം പറഞ്ഞു

നീതു ചന്ദ്രൻ

തിരുവനന്തപുരം: പിണറായി വിജയന്‍റെ വീട്ടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് നടത്തുന്ന റെയ്ഡും വി.ഡി. സതീശന്‍റെ ഡൽഹി യാത്രയും തമ്മിൽ ബന്ധമില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇഡി റെയ്ഡ് സംബന്ധിച്ച് കേരളത്തിലെ പൊലീസിനോ ആഭ്യന്തര വകുപ്പിനോ യാതൊരറിവും ഇല്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

മുഖ്യമന്ത്രി സംസ്ഥാനത്തിന്‍റെ ആവശ്യങ്ങൾക്കു വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. അത് സർക്കാർ നടപടികളുടെ ഭാഗമാണ്. അതിൽ രാഷ്ട്രീയം കൂ‌ട്ടിക്കുഴയ്ക്കുന്നതിനെ എതിർക്കും. ഇഡി ആഭ്യന്തരവകുപ്പിനോട് പൊലീസിനോടോ സഹായം ആവശ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്ര സേനകളുടെ സഹായമാണ് തേടിയതെന്നും ചെന്നിത്തല വ്യക്തമാക്കി.

സിപിഎം ബിജെപിയുമായി ഉണ്ടാക്കിയ ഡീൽ എങ്ങനെ പൊളിഞ്ഞുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും കോൺഗ്രസ്-ബിജെപി ഡീൽ എന്ന പല്ലവി കടന്ന കൈ ആണെന്നും അദ്ദേഹം പറഞ്ഞു.

ഡി.കെ. ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകും; വ്യാഴാഴ്ച സിദ്ധരാമയ്യ രാജി വയ്ക്കുമെന്ന് സൂചന

'രാഷ്ട്രീയ പകപോക്കൽ'; ഇഡി റെയ്‌ഡിൽ പ്രതികരിച്ച് എം.വി. ഗോവിന്ദൻ

"മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടതിനു പിന്നാലെ പിണറായിയുടെ വീട്ടിൽ ഇഡി റെയ്ഡ്"; ആസൂത്രിതമെന്ന് പി. ജയരാജൻ

'പ്ലേ ഓഫുകളിലെ രാജാവ്'; രണ്ടാം ഐപിഎൽ കിരീട സ്വപ്നവുമായി രജത് പാട്ടിദാർ

ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന് തടവുശിക്ഷ