ദേവപ്രിയ

 
Kerala

അച്ഛൻ ഓടിച്ച പിക് അപ് വാൻ തട്ടി പരുക്കേറ്റ ഒന്നര വയസുകാരി മരിച്ചു

കോയിത്തുരുത്തിൽ നിബിൻ ദാസിന്‍റെയും മെരിയ ജോസഫിന്‍റെയും മകൾ ദേവപ്രിയയാണ് മരിച്ചത്.

നീതു ചന്ദ്രൻ

കോട്ടയം: അച്ഛൻ ഓടിച്ചിരുന്ന പിക് അപ് വാൻ പിന്നിലേക്കെടുക്കുന്നതിനിടെയുണ്ടായ അപകടത്തിൽ പരുക്കേറ്റ ഒന്നര വയസുകാരി മരിച്ചു. കോയിത്തുരുത്തിൽ നിബിൻ ദാസിന്‍റെയും മെരിയ ജോസഫിന്‍റെയും മകൾ ദേവപ്രിയയാണ് മരിച്ചത്.

ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. വാഹനം പുറകിലേക്കെടുക്കുന്നതിനിടെ കുട്ടി ഓടിയെത്തിയതാണ് അപകടത്തിന് ഇടയാക്കിയത്. ഉടൻ തന്നെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ബുധനാഴ്ച ഉച്ചയോടെ മരിച്ചു. വ്യാഴാഴ്ചയാണ് സംസ്കാരം.

ജ‍യിലിൽ‌ വച്ച് ദേഹാസ്വാസ്ഥ്യം; ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ കണ്ഠര് രാജീവര് ആശുപത്രിയില്‍

വിവാദ പരാമർശം പിൻവലിക്കാതെ എ.കെ. ബാലൻ; ജമാഅത്തെ ഇസ്ലാമി ഭരിക്കുമെന്നല്ല സ്വാധീനിക്കുമെന്നാണ് പറഞ്ഞത്

കുട്ടികളില്ലാത്ത സ്ത്രീകളെ ഗർഭിണിയാക്കിയാൽ 10 ലക്ഷം പ്രതിഫലം; ഇരകളായി നിരവധി യുവാക്കൾ

പ്രധാന നേതാക്കൾക്കെതിരേ നടപടി സ്വീകരിച്ചിട്ടില്ല; ആരും നിയമത്തിന് അതീതരല്ലെന്ന് രമേശ് ചെന്നിത്തല

പശു മോഷണം; ഝാർ‌ഖണ്ഡിൽ മുസ്ലിം യുവാവിനെ തല്ലിക്കൊന്നു