തിരുവനന്തപുരത്ത് കാട്ടുപന്നി ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്
തിരുവനന്തപുരം: കാട്ടുപന്നി ആക്രമണത്തിൽ ഒരാൾക്ക് പരുക്കേറ്റു. തിരുവനന്തപുരം പാലോടാണ് സംഭവം. ഇരവുപാലം സ്വദേശി ഉല്ലാസിനാണ് പരുക്കേറ്റത്.
ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു ഉല്ലാസിനെ കാട്ടുപന്നി ഇടിച്ചിട്ടത്. കാലിലും മുഖത്തും നട്ടെല്ലിനും പരുക്കേറ്റതിനെ തുടർന്ന് ഉല്ലാസ് ആശുപത്രിയിൽ ചികിത്സ തേടി.