ഓപ്പറേഷന്‍ തൂഫാന്‍; ഇതുവരെ രജിസ്റ്റർ ചെയ്തത് 7,576 കേസുകൾ, അറസ്റ്റിലായത് 8,142 പേർ

 
Kerala

ഓപ്പറേഷന്‍ തൂഫാന്‍; ഇതുവരെ രജിസ്റ്റർ ചെയ്തത് 7,576 കേസുകൾ, അറസ്റ്റിലായത് 8,142 പേർ

പ്ര​തി​ക​ളി​ൽ നി​ന്ന് 6075.292 ഗ്രാം ​​എം​​ഡി​​എം​​എ​​യും 637കി​​ലോ ​കഞ്ചാവും 3909.039 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു

Namitha Mohanan

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 123 കേസുകളിലായി 141 പേര്‍ കൂടി അറസ്റ്റിൽ. ഇതോടെ തൂ​ഫാ​ന്‍റെ ഭാഗമായി ര​ജി​സ്റ്റ​ർ ചെ​യ്ത കേസുകളുടെ എണ്ണം 7,576 ലേ​ക്ക് ഉയർന്നു. ആകെ 8,142 അറസ്റ്റുകളാണ് ഇതുവരെ ന​ട​ത്തി​യ​ത്. പ്ര​തി​ക​ളി​ൽ നി​ന്ന് 6075.292 ഗ്രാം ​​എം​​ഡി​​എം​​എ​​യും 637കി​​ലോ ​കഞ്ചാവും 3909.039 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു.

ചെ​​റി​​യ അ​​ള​​വി​ലെ ല​ഹ​രി​മ​രു​ന്ന് കൈവശം​വച്ചതിന് 36 കേസുകളും കു​​റ്റ​​ക​​ര​​മാ​​യ അ​​ള​​വി​​ൽ കൈവശം​വച്ചതിന് നാല് കേസുകളും 27 എന്‍.ഡി​പി​എസ് ആക്റ്റ് പ്രകാരം 83 കേസുകളും കോട്പ പ്രകാരം 62 കേസുകളും കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തൂഫാന്‍റെ ഭാഗമായി തിങ്കളാഴ്ച മാത്രം പൊലീസ് 41 ബോധവത്ക​രണ ക്ലാസ് നടത്തി.

ഇ​തു​വ​രെ സം​ഘ​ടി​പ്പി​ച്ച ആകെ ബോധവത്കരണ ക്ലാസുകളുടെ എണ്ണം 7507ഉം കൗണ്‍സ​ലിങ്ങുകളുടെ എണ്ണം 402ഉം ആണ്. സ്കൂള്‍, കോളെ​​ജ് പ്രൊട്ടക്‌​ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 5681 ബോധവത്കരണ പരിപാടികളും നടത്തി. ലഹരി​ക്ക​ച്ച​വ​ടം സം​ബ​ന്ധി​ച്ച ​​വിവരങ്ങള്‍ 9497979794, 9497927797 എന്നീ നമ്പരുകളിലും 9995966666 എ​ന്ന വാട്സാപ്പ് ന​മ്പ​രി​ലും അറിയിക്കാം. ഈ നമ്പ​രുകളി​ൽ ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

കത്തിജ്വലിച്ച് അഭിഷേക്, കത്തിയെരിഞ്ഞ് അഫ്ഗാനിസ്ഥാൻ

മുഖ‍്യമന്ത്രിയെ പുകഴ്‌ത്തി, പിണറായി വിജയനെ വിമർശിച്ചു; സി. ദിവാകരന് പാർ‌ട്ടിയുടെ കാരണം കാണിക്കൽ‌ നോട്ടീസ്

തൊണ്ടിമുതലായ 7 ചാക്ക് പുകയില ഉത്പ്പന്നങ്ങൾ മോഷ്ഠിച്ച സംഭവം; എസ്ഐ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്: ആന്‍റോ അഗസ്റ്റിൻ റിമാൻഡിൽ

മുട്ടിൽ മരം മുറി കേസ്: ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണം, അഗസ്റ്റിൻ സഹോദരങ്ങൾ സുപ്രീം കോടതിയിൽ