Kerala

ഞെളിയമ്പറമ്പിനെ മറ്റൊരു ബ്രഹ്മപുരമാക്കരുത് ; കോഴിക്കോട് കൗൺസിൽ യോഗത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം

കോഴിക്കോട്: കോഴിക്കോട് ഞെളിയമ്പറമ്പ് സംസ്ക്കരണ പ്ലാന്‍റ് വിഷയം നാളെ ചേരുന്ന കോർപ്പറേഷൻ കൗൺസിലിൽ വിശദീകരിക്കുമെന്ന് കോഴിക്കോട് മേയര്‍ ഡോക്ടര്‍ ബീന ഫിലിപ്പ്. ഈ വിഷയം ഇന്നു ചേർന്ന യോഗത്തിൽ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. കെഎസ്ഐഡിസിക്ക് നല്‍കിയ 12 ഏക്കര്‍ അറുപത്തേഴ് സെന്‍റ് ഭൂമി തിരിച്ചെടുക്കണമെന്നും സോണ്‍ട കമ്പനിക്ക് നല്‍കിയ കരാര്‍ റദ്ദാക്കണമെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. ഞെളിയമ്പറമ്പിനെ മറ്റൊരു ബ്രഹ്മപുരമാക്കരുതെന്നും പ്രതിപക്ഷം പറഞ്ഞു.

എന്നാല്‍ ഞെളിയന്‍പറമ്പ് വിഷയം കൃത്യമായി വിലയിരുത്തിയ ശേഷം നാളെ ചേരുന്ന കൗണ്‍സിലില്‍ വിശദീകരിക്കാമെന്ന് മേയര്‍ അറിയിച്ചു. 'മനസോട് ഇത്തിരി മണ്ണ്' പദ്ധതി ചര്‍ച്ച ചെയ്യാൻ നാളെ അടിയന്തര കൗണ്‍സില്‍ വിളിച്ചിട്ടുണ്ട്, ഇതിനൊപ്പം ഞെളിയമ്പറമ്പ് വിഷയവും വിശദീകരിക്കാമെന്ന് മേയർ പറഞ്ഞു.

ജുഡീഷ്യറിക്കെതിരായ പരാമർശം: ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി സുധാകരൻ

അവയവമാഫിയ കേസിൽ സാബിത്തിനെ റിമാൻഡ് ചെയ്തു

മുത്തങ്ങയിൽ പിക്കപ്പും ഓട്ടോയും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്

വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾ കൂടി മരിച്ചു

റബർ വില ഉയരുന്നു; കർഷകർക്കു പ്രതീക്ഷ