തെക്കൻ ജില്ലകളിൽ മഴ കനക്കും; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മൂന്നിടത്ത് യെലോ representative image
Kerala

തെക്കൻ ജില്ലകളിൽ മഴ കനക്കും; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മൂന്നിടത്ത് യെലോ

മഴ ശക്തമാകുന്ന അവസരങ്ങളില്‍ അനാവശ്യമായ യാത്രകള്‍ പൂര്‍ണ്ണമായും ഒഴിവാക്കണം

Namitha Mohanan

തിരുവനന്തപുരം: തെക്കൻ ജില്ലകളിൽ അതി തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കോന്ദ്ര കാലാവസ്ഥ വകുപ്പ്. മുന്നറിയിപ്പിന്‍റെ ഭാഗമായി തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം കോഴിക്കോട് ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

ശനിയാഴ്ച തിരുവന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളിലും ഞായറാഴ്ച തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

മഴ ശക്തമാകുന്ന അവസരങ്ങളില്‍ അനാവശ്യമായ യാത്രകള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകളും പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണെന്നും കാലാവസ്ഥ വകുപ്പ് മുന്നറി‍യിപ്പ് നൽകി.

തണുത്തു വിറച്ച് ഉത്തരേന്ത്യ; 79 വിമാനങ്ങൾ റദ്ദാക്കി

സഞ്ജു തിരിച്ചെത്തി; ബാറ്റർമാർ കസറി, ഇന്ത്യക്ക് ജയം

ഹയർ സെക്കൻഡറി, പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റി വച്ചു

വിമാനത്താവള വിപണി വിപുലീകരിക്കാൻ അദാനി

ബ്രേക്ക്ഫാസ്റ്റ് സമവായം പാളി; കർണാടകയിൽ വീണ്ടും അധികാരത്തർക്കം