എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ്

 

file image

Kerala

അവയവക്കടത്ത്; കേരളത്തിലെ 4 ആശുപത്രികളിൽ ഇഡി റെയ്ഡ്

അവയവക്കടത്ത് കേസിൽ സംസ്ഥാനത്ത് നാല് സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ അഞ്ച് സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

Sarath Nath MS

കൊച്ചി: അവയവക്കടത്ത് കേസിൽ സംസ്ഥാനത്ത് നാല് സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ അഞ്ച് സ്ഥലങ്ങളിൽ ഇഡി റെയ്ഡ് പുരോഗമിക്കുന്നു. കൊച്ചിയിലെ രണ്ടു ആശുപത്രികളിലും കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഒാരോ ആശുപത്രികളിലും കേസിലെ ഇടനിലക്കാരുടെ വീടുകളിലുമാണ് റെയ്ഡ് നടക്കുന്നത്.

കൊല്ലം പുളിയത്തുമുക്ക് ശ്രീജ, സുധീർ എന്നിവരാണ് കേസിലെ ഇടനിലക്കാർ. ഇവരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. കേസിൽ അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്വകാര്യ ആശുപത്രികളിൽ റെയ്ഡ് നടക്കുന്നത്.

അവയവക്കടത്തിന്‍റെ മുഖ്യസൂത്രധാരനായ നജീബിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽനിന്ന് കമ്മിഷനായി വൻതുക എത്തിയിട്ടുണ്ടെന്ന് ഇഡിക്ക് വിവരം ലഭിച്ചിരുന്നു. ഇതുസംബന്ധിച്ച രേഖകൾ പിടിച്ചെടുക്കാനാണ് ഇഡി ഉദ്യോഗസ്ഥരുടെ ശ്രമം. ഇതിന്‍റെ ഭാഗമായാണ് റെയ്ഡ് നടക്കുന്നത്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കനത്ത സുരക്ഷയിലാണ് റെയ്ഡ് നടക്കുന്നത്.

കസ്തൂരിരംഗൻ റിപ്പോർട്ട് തള്ളി പ്രമേയം പാസാക്കി കർണാടക നിയമസഭ; റിപ്പോർട്ടിലെ പോരായ്മകൾ പരിഹരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യം

മുട്ടയെറിഞ്ഞത് പൊലീസിന്‍റെ സാന്നിധ്യത്തിൽ; മഹുവ ഹൈക്കോടതിയിൽ

വൈദ്യുതി പ്രതിസന്ധി; മറ്റ് സംസ്ഥാനങ്ങളുമായി ചർച്ച നടത്തുന്നതടക്കമുള്ള സാധ്യതകൾ തേടുന്നുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്

ക്ഷേത്രത്തിൽ വച്ച് തല്ലി, വനിതാ എസ്ഐയോട് മാപ്പ‌പേക്ഷിച്ച് ബിജെപി എംഎൽഎയുടെ മകൾ

ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകളുടെ വൻ ആയുധശേഖരം പിടികൂടി; ചൈനീസ് നിർമിത ഗ്രനേഡും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു