'പാലക്കാട് തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം സംഘടന വീഴ്ച': എ.കെ. ബാലൻ 
Kerala

'പാലക്കാട് തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം സംഘടന വീഴ്ച': എ.കെ. ബാലൻ

സിപിഎം പാലക്കാട് ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു എ.കെ. ബാലൻ

പാലക്കാട്: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം സംഘടന വീഴ്ചയും ദൗർബല‍്യവുമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ. സിപിഎം പാലക്കാട് ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'തെരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷ ഉണ്ടായിരുന്നില്ലെങ്കിലും രണ്ടാംസ്ഥാനത്ത് എത്തുമെന്നായിരുന്നു വിലയിരുത്തൽ.

ആവശ‍്യമായ ഫണ്ടും ശക്തമായ പ്രചാരണവും നൽകിയിട്ടും രണ്ടാമതെത്തിയില്ല. ഒന്ന് ആഞ്ഞ് പിടിച്ചാൽ 2000-2500 വോട്ട് കൂടി പിടിച്ച് വലിയ അപമാനത്തിൽ നിന്ന് കരകയറാൻ പറ്റുമായിരുന്നു. സിപിഎമ്മിന് സംഭവിച്ച രാഷ്ട്രീയപരമായ അബദ്ധമാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ മൂന്നാം സ്ഥാനം' എ.കെ. ബാലൻ പറഞ്ഞു.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു