കണ്ണൂർ: കമ്യൂണിസ്റ്റ് പാർട്ടിയിൽ ശുദ്ധീകരണം ആവശ്യമെന്ന് മുതിർന്ന നേതാവ് പി. ജയരാജൻ. രാഷ്ട്രീയ സംഘടന പ്രവർത്തനത്തിൽ പോരായ്മയുണ്ടായി. ജനാധിപത്യപരമായി, പാർട്ടി അണികളുടെ അഭിപ്രായം കേട്ട് അതിന് അനുസരിച്ചുള്ള തിരുത്തൽ നടത്തും. തെറ്റ് തിരുത്തി ഇടതുപക്ഷം തിരിച്ചുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയ സ്വാധീനത്തിൽ ഇടതുപക്ഷം എന്തുകൊണ്ട് പിന്നിലായി എന്ന് പരിശോധിക്കണം. വി. കുഞ്ഞികൃഷ്‌ണൻ, ടി.കെ. ഗോവിന്ദൻ, ജി. സുധാകരൻ എന്നിവർ പോയത് പാർട്ടി ഗൗരവത്തോടെ പരിശോധിക്കണം. ഇവർ പ്രശ്നങ്ങൾ പറയേണ്ടിയിരുന്നത് പാർട്ടിയിലായിരുന്നു. പകരം സിപിഎം വിരുദ്ധരുടെ കൂടെ ചേർന്ന് പാർട്ടിയെ ആക്രമിച്ചു. അവരുടേത് താൽക്കാലിക വിജയം മാത്രമാണെന്നും കെ.കെ. രാഗേഷിനെതിരായ സൈബർ ആക്രമണം ശരിയല്ലെന്നും ജയരാജൻ പറഞ്ഞു.