Kerala

'ഇ പി ആദരണീയനായ നേതാവ്, വാരികയിലെ വെളിപ്പെടുത്തലിനെക്കുറിച്ച് അറിയില്ല'; പി ജയരാജൻ

റിസോർട്ടുമായി ബന്ധപ്പെട്ട വിവാദം മാധ്യമ സൃഷ്ടിയാണെന്ന് വാദിച്ച് സിപിഎം പ്രതിരോധിക്കുന്നതിനിടെയാണ് വാരികയിൽ ഇപിയുടെ വെളിപ്പെടുത്തൽ

MV Desk

കോഴിക്കോട്: എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ആദരണീയനായ നേതാവെന്ന് പി ജയരാജൻ. വൈദേകം റിസോർട്ടിനെക്കുറിച്ചുളള വിവാദത്തിൽ ഇ പി പ്രതികരിച്ചതിനു പിന്നാലെയാണ് പി ജയരാജൻ രംഗത്തെത്തിയിരിക്കുന്നത്. വരികയ്ക്കു നൽകിയ അഭിമുഖത്തിൽ എന്താണ് ഇപി പറഞ്ഞതെന്ന് അറിയില്ല, അതിനോട് പ്രതികരിക്കാനില്ലെന്നും പി ജയരാജൻ പറഞ്ഞു.

റിസോർട്ട് വിവാദം പി ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഉന്നയിച്ചെന്നും എന്നാൽ പുറത്തുവന്ന വാർത്തകൾ പോലെ അഴിമതി ആരോപണം എന്ന നിലയ്ക്കായിരുന്നില്ലെന്നുമാണ് ഇ പി ജയരാജൻ അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. സ്വകാര്യ സ്ഥാപനത്തെ സഹകരണ സ്ഥാപനമെന്ന പോലെ സഹായിക്കണോ എന്ന ചോദ്യം പി ജയരാജൻ ഉന്നയിച്ചുവെന്നും ഇ പി പറഞ്ഞിരുന്നു. റിസോർട്ടുമായി ബന്ധപ്പെട്ട വിവാദം മാധ്യമ സൃഷ്ടിയാണെന്ന് വാദിച്ച് സിപിഎം പ്രതിരോധിക്കുന്നതിനിടെയാണ് വാരികയിൽ ഇപിയുടെ വെളിപ്പെടുത്തൽ.

തണുത്തു വിറച്ച് ഉത്തരേന്ത്യ; 79 വിമാനങ്ങൾ റദ്ദാക്കി

സഞ്ജു തിരിച്ചെത്തി; ബാറ്റർമാർ കസറി, ഇന്ത്യക്ക് ജയം

ഹയർ സെക്കൻഡറി, പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റി വച്ചു

വിമാനത്താവള വിപണി വിപുലീകരിക്കാൻ അദാനി

ബ്രേക്ക്ഫാസ്റ്റ് സമവായം പാളി; കർണാടകയിൽ വീണ്ടും അധികാരത്തർക്കം