കണ്ണൂർ: രാജ‍്യസഭാ എംപിയും ബിജെപി സംസ്ഥാന ഉപാധ‍്യക്ഷനുമായ സി. സദാനന്ദനെ വധിക്കാൻ ശ്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന പ്രതികളെ കണ്ട് സിപിഎം നേതാവ് പി. ജയരാജൻ. അവർക്ക് എല്ലാവിധ ആശംസകളും നൽകിയെന്നും അസുഖമുള്ളവർക്ക് വേണ്ട ചികിത്സ ഒരുക്കിയതായും ഇനി വീടുകളിൽ പോയി അവരുടെ കുടുംബങ്ങളെ കാണുമെന്നും അദ്ദേഹം പറഞ്ഞു. മാധ‍്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി. ജയരാജൻ.
1994 ജനുവരി 25നായിരുന്നു സദാനന്ദനെ കണ്ണൂരിലെ മട്ടന്നൂരിനടുത്ത് വച്ച് വധിക്കാൻ ശ്രമിച്ചത്. കേസിൽ സിപിഎം പ്രവർത്തകരായ 8 പേർക്ക് ഏഴ് വർഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ചിരുന്നു.
തലശ്ശേരി ജില്ലാ സെഷൻസ് കേടതിയുടെതായിരുന്നു വിധി. തുടർന്ന് വിധി ഹൈക്കോടതി ശരിവച്ചതിനെത്തുടർന്ന് പിഴത്തുക 50,000 രൂപയായി ഉയർത്തുകയും ചെയ്തു. പിന്നാലെ പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അപ്പീൽ തള്ളി. ഇതോടെയാണ് പ്രതികൾ നീണ്ട 30 വർഷങ്ങൾക്കു ശേഷം തലശ്ശേരി സെഷൻസ് കോടതിയിൽ കീഴടങ്ങിയത്.