Kerala

ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തത് കൂട്ടായ തീരുമാനം; ഇസ്മായിലിനെ തള്ളി മന്ത്രി പി. പ്രസാദ്

കാനം കത്ത് കൊടുത്തിട്ടുണ്ടെങ്കിൽ അതൊരു പാർട്ടി ഘടകത്തിനായിരിക്കും

പത്തനംതിട്ട: ബിനോയ് വിശ്വത്തെ സിപിഐ സംസ്ഥാന സെക്രട്ടറിയാക്കിയതിനെതിരായ കെ.ഇ ഇസ്മായിലിന്‍റെ ആരോപണത്തെ തള്ളി മന്ത്രി പി. പ്രസാദ്. ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ എടുത്ത കൂട്ടായ തീരുമാനമാണിതെന്നും ഇസ്മായിൽ എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കാനം കത്ത് കൊടുത്തിട്ടുണ്ടെങ്കിൽ അതൊരു പാർട്ടി ഘടകത്തിനായിരിക്കും. പാർട്ടി സംഘടാരീതിയനുസരിച്ച് അത് പൊതുജന സമക്ഷം അവതരിപ്പിക്കേണ്ട കാര്യമില്ലെന്നും പി.പ്രസാദ് പറഞ്ഞു.

പാർട്ടി സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തിടുക്കത്തില്‍ നിയമിച്ചതിനെതിരേ പരസ്യ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് കെ.ഇ ഇസ്മയില്‍ രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയിലെ കീഴ്‌വഴക്കം ലംഘിച്ചാണ് തിടുക്കത്തില്‍ ബിനോയ് വിശ്വത്തെ നിയമിച്ചതെന്ന് വിമര്‍ശിച്ച അദ്ദേഹം പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ ചേര്‍ന്നാണ് സെക്രട്ടറിയെ പ്രഖ്യാപിക്കേണ്ടതെന്നും പറഞ്ഞു. അന്തരിച്ച കാനം രാജേന്ദ്രന്‍റെ കത്തിന്‍റെ മാത്രം അടിസ്ഥാനത്തില്‍ സംസ്ഥാന സെക്രട്ടറിയെ തീരുമാനിച്ചത് ശരിയായില്ലെന്നും പിന്തുടര്‍ച്ചാവകാശം കമ്യൂണിസ്റ്റ് വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്‌കൂൾ കുട്ടികളെകൊണ്ട് അധ്യാപകർക്ക് പാദപൂജ; ബാലാവകാശ കമ്മീഷൻ കേസെടുത്തു

"ചാടിക്കയറി നിഗമനത്തിലെത്തരുത്, നമ്മുടേത് മികച്ച പൈലറ്റുമാർ"; പ്രതികരിച്ച് വ്യോമയാന മന്ത്രി

വയനാട് കോൺഗ്രസിൽ കൈയ്യാങ്കളി; ഡിസിസി പ്രസിഡന്‍റിന് മർദനമേറ്റു

കുനോയിൽ ഒരു ചീറ്റ കൂടി ചത്തു; അവശേഷിക്കുന്നത് 26 ചീറ്റകൾ

മദ്യപിച്ച് പൊതു പരിപാടിയിൽ പങ്കെടുത്തു; സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ