P Rajeev | Mathew Kuzhalnadan file
Kerala

'കുഴൽനാടന്‍റെ ആരോപണം ഉണ്ടയുള്ള വെടി തന്നെ, എന്നാലത് യുഡിഎഫിനെതിരെയാണെന്നു മാത്രം'; പി. രാജീവ്

സിഎംആർഎല്ലിന് കരിമണൽ ഖനനം ഉറപ്പാക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടുവെന്നാണ് മാത്യു കുഴൽനാടന്‍റെ പ്രധാന ആരോപണം

Namitha Mohanan

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടന്‍റെ മുഖ്യമന്ത്രി‌യെക്കുറിച്ചുള്ള ആരോപണം ഉണ്ടയുള്ള വെടിതന്നെയാണെന്നും എന്നാലത് യുഡിഎഫിനെതിരേയുള്ളതാണെന്നും മന്ത്രി പി.രാജീവ്. ഇന്ന് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ കുഴൽ നാടൻ മുഖ്യമന്ത്രിക്കെതിരേ വിമർശനം ഉന്നയിച്ചിരുന്നു.സിഎംആർഎല്ലിന് കരിമണൽ ഖനനം ഉറപ്പാക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടുവെന്നാണ് മാത്യു കുഴൽനാടന്‍റെ പ്രധാന ആരോപണം. ഇതിന് മറുപടിയുമായാണ് പി. രാജീവ് രംഗത്തെത്തിയത്.

2002 ലാണ് മൈനിംഗ് സ്വകാര്യ കമ്പനിക്ക് നൽകാമെന്ന ഉത്തരവിറങ്ങുന്നത്. ഒരുമാസം കഴിഞ്ഞപ്പോൾ വ്യക്തത വരുത്തി മറ്റൊരു ഉത്തരവും, ജോയ്ന്റ് വെഞ്ചർ കമ്പനികൾക്ക് നൽകാമെന്ന തുടർ ഉത്തരവ് 2003 ലും ഇറക്കി. 2004 ലാണ് യുപിഎ സർക്കാർ ക്ലിയറൻസ് കിട്ടിയ ശേഷം സർവെ നമ്പർ സഹിതം പാട്ടം നൽകുന്നത്. ജനകീയ പ്രതിഷേധത്തെ തുടർന്ന് പാരിസ്ഥിതിക പഠനം വരെ നിർത്തി വച്ച യുഡിഎഫ് സർക്കാർ നടപടിക്കെതിരെ കമ്പനി കോടതിയിൽ പോയി. അനുമതി നിഷേധിക്കുകയാണ് എൽഡിഎഫ് സർക്കാർ ചെയ്തത്. തുടർന്ന് ഹൈക്കോടതിയും സുപ്രീംകോടതിയും അംഗീകരിച്ച ശേഷമാണ് ലൈസൻസ് അനുവദിക്കുന്നത്. പൊതുമേഖലയിൽ പരിമിതപ്പെടുത്തുകയാണ് പിണറായി സർക്കാർ ചെയ്തതെന്നും രാജീവ് പറഞ്ഞു.

ശബരിമല സ്വർണക്കൊള്ള: മന്ത്രിയും പെടും?

ടി.കെ. ദേവകുമാർ ദേവസ്വം ബോർഡ് പ്രസിഡന്‍റായേക്കും

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

ബിഹാർ‌ വിധിയെഴുതുന്നു; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്

''രണ്ടെണ്ണം അടിച്ച് ബസിൽ കയറിക്കോ, പക്ഷേ...'', നയം വ്യക്തമാക്കി ഗണേഷ് കുമാർ