Kerala

രാഹുൽ ഗാന്ധി കേരളത്തിൽ വരുമ്പോൾ ബിജെപിയുടെ നാവായി മാറുന്നു: മന്ത്രി പി. രാജീവ്

കളമശേരി : കേരളത്തിൽ വരുമ്പോൾ രാഹുൽഗാന്ധി ബി.ജെ.പി.യുടെ നാവായി മാറുന്നത് ഇന്ത്യാ സഖ്യത്തിൽ പ്രതീക്ഷ അർപ്പിച്ചിട്ടുള്ളവരെ ഞെട്ടിക്കുന്നുവെന്ന് മന്ത്രി പി.രാജീവ് കളമശേരിയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.

ബി.ജെ.പി.ക്കെതിരെ ശരിയായ രൂപത്തിൽ നിലപാട് സ്വീകരിക്കാൻ കോൺഗ്രസിന് കഴിയാതെ പോകുന്നു എന്നാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണങ്ങളിൽ നിന്ന് മനസ്സിലാകുന്നത്. ബി.ജെ.പി.യെ വിമർശിക്കാനൊ ശക്തമായ നിലപാട് സ്വീകരിക്കാനോ രാഹുൽഗാന്ധി ധൈര്യം കാണിക്കുന്നില്ല. രാഹുൽഗാന്ധി പ്രാദേശിക കോൺഗ്രസ് നേതാവിനെ പോലെയാണ് പെരുമാറുന്നത്. അദ്ദേഹം ദേശീയ നേതാവാണെന്ന് എപ്പോഴെങ്കിലും ചിന്തിക്കണം.

രണ്ട് മുഖ്യമന്ത്രിമാരെഅറസ്റ്റ് ചെയ്ത കേന്ദ്ര അന്വേഷണ ഏജൻസികൾ എന്തുകൊണ്ട് കേരള മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് രാഹുൽഗാന്ധി ചോദിക്കുന്നു. കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ദുരുപയോഗപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷം പറയുമ്പോൾ അതേ അന്വേഷണം ഏജൻസികൾ എന്തുകൊണ്ട് കേരള മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് രാഹുൽഗാന്ധിയുടെ ചോദ്യം പ്രതിപക്ഷ നിലപാടിനെ ദുർബലപ്പെടുത്തുന്നു.

ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്കാൾ മോശമായ രീതിയിൽ മതന്യൂനപക്ഷങ്ങൾക്കെതിരെ അക്രമം നടക്കുന്ന സംസ്ഥാനമായി തെലുങ്കാനയെ മാറ്റിയത് മുൻ എ.ബി.വി. പി. നേതാവായ മുഖ്യമന്ത്രി രേവന്ത റെഡ്ഡിയാണ്. ഇദ്ദേഹം കേരളത്തിൻറെ മുഖ്യമന്ത്രി വർഗീയവാദിയാണെന്ന പരാമർശം നടത്തിയത് അദ്ദേഹത്തിനു തന്നെ ചേരുന്നതാണെന്നും രാജീവ് പറഞ്ഞു.

മഞ്ഞപ്പിത്തം പടരുന്നു: ജല അഥോറിറ്റി പ്രതിക്കൂട്ടിൽ

ഹേമന്ത് സോറന് തിരിച്ചടി; ജാമ്യ ഹർജി പരിഗണിക്കാതെ സുപ്രീംകോടതി

മുതലപ്പൊഴി; സർക്കാർ റിപ്പോർട്ട് തള്ളി സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ

ദേശീയപാതയിലെ 5 പാലങ്ങളുടെ നിർമാണ തകരാ‌ർ പരിശോധിക്കുന്നു

കോവാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന റിപ്പോർട്ട് തള്ളി ഭാരത് ബയോടെക്