വി.എസ്. അച്യുതാനന്ദൻ | മമ്മൂട്ടി

 
Kerala

വിഎസിന് പദ്മവിഭൂഷൺ, മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പദ്മഭൂഷൺ

77-ാം റിപ്പബ്ലിക് ദിനത്തിന്‍റെ മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്

Namitha Mohanan

ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ ഉൾപ്പെടെ മൂന്നു പേർക്ക് പദ്മവിഭൂഷൺ പുരസ്കാരം. പദ്മവിഭൂഷണൻ കിട്ടിയ അഞ്ച് പേരിൽ മൂന്നു മലയാളികളുണ്ട്.

പൊതുപ്രവർത്തനത്തിൽ മരണാനന്തര ബഹുമതിയായാണ് വി.എസ്. അച്യുതാനന്ദന് പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്. സാഹിത്യ,വിദ്യാഭ്യാസ മേഖലയിൽ പി. നാരായണൻ, പൊതു പ്രവർത്തനത്തിൽ റിട്ട. ജസ്റ്റിസ് കെ.ടി. തോമസ് എന്നിവരാണ് കേരളത്തിൽ നിന്ന് പദ്മവിഭൂഷൺ നേടിയ മറ്റു രണ്ട് പേർ.

കലാരംഗത്തെ പ്രവർത്തനത്തിന് മഹാരാഷ്ട്രയിൽ നിന്നുള്ള ധർമേന്ദ്ര സിങ് ഡിയോളും (മരണാനന്തരം) ഉത്തർപ്രദേശിൽ നിന്നുള്ള എൻ. രാജയുമാണ് പദ്മവിഭൂഷൺ നേടിയ മറ്റുള്ളവർ.

77-ാം റിപ്പബ്ലിക് ദിനത്തിന്‍റെ മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

മമ്മൂട്ടിക്കു പുറമേ വെള്ളാപ്പള്ളി നടേശനും (പൊതു പ്രവർത്തനം) കേരളത്തിൽനിന്ന് പദ്മഭൂഷണ് അർഹനായി.

എ.ഇ. മുത്തുനായഗം (‌ശാസ്ത്ര സാങ്കേതിക വിദ്യ), കലാമണ്ഡലം വിമല മേനോൻ (കല), കെ. ദേവകിയമ്മ ജി (സാമൂഹ്യ പ്രവർത്തനം) എന്നിവരാണ് പദ്മശ്രീ നേടിയിരിക്കുന്നത്. അൽക്ക യാജ്ഞിക്, ഷിബു സോറൻ (മരണാനന്തരം), വിജയ് അമൃത്‌രാജ് (കായികം) എന്നിങ്ങനെ 18 പേരാണ് പദ്മഭൂഷൺ നേടിയിരിക്കുന്നത്.

രോഹിത് ശർമ, ഹർമൻപ്രീത് കൗർ എന്നീ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെ ആകെ 131 പേർക്കാണ് പദ്മശ്രീ പുരസ്കാരം.

രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; കുഞ്ഞികൃഷ്ണനെതിരേ കടുത്ത നടപടിക്കൊരുങ്ങി സിപിഎം

കായിക രംഗത്ത് നിന്ന് 9 പേർക്ക് പദ്മ പുരസ്കാരങ്ങൾ

പ്രശസ്ത മാധ്യമപ്രവർത്തകൻ മാർക്‌ ടുള്ളി അന്തരിച്ചു

ശശി തരൂർ എൽഡിഎഫിലേക്ക്? നിർണായക ചർച്ച ദുബായിൽ

തരൂരുമായി ചർച്ചയ്ക്ക് തയാർ, മതനിരപേക്ഷ നിലപാടുള്ള ആർക്കും എൽഡിഎഫിലേക്ക് വരാമെന്ന് ടി.പി. രാമകൃഷ്ണൻ