സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം
file image
പാലക്കാട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് കൊടുമ്പ് പഞ്ചായത്ത് നിവാസിയായ അറുപത്തിരണ്ടുകാരനാണ് രോഗബാധിതൻ. ഒമ്പത് മുതൽ തൃശൂർ മെഡിക്കൽ കോളെജ് ആശുപത്രിയിലെ വെൻറിലേറ്ററിൽ കഴിയുന്ന ഇയാളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
പ്രതിരോധ നടപടികൾ ശക്തമാക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് ആവർത്തിക്കുമ്പോഴും സംസ്ഥാനത്ത് എട്ട് ദിവസത്തിനിടെ 11 പേർക്കാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചത്. കിണർ വെള്ളത്തിൽ വരെ അമീബയുടെ സാന്നിധ്യം സ്ഥിരീകരിച്ചത് ആശങ്കയേറുന്നുണ്ട്.