പാലിയേക്കര ടോൾ

 
Kerala

പാലിയേക്കരയിൽ പൊതു ജനങ്ങൾക്ക് നൽകിയിരുന്ന എല്ലാ സേവനങ്ങളും കരാർ കമ്പനി നിർത്തി വച്ചു

ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കമ്പനിയുടെതാണ് തീരുമാനം

തൃശൂർ: പാലിയേക്കരയിൽ പൊതുജനങ്ങൾക്ക് നൽകിയിരുന്ന എല്ലാ സേവനങ്ങളും കരാർ കമ്പനി നിർത്തി വച്ചു. ആംബുലൻസ് സേവനം, റോഡ് പരിപാലനം തുടങ്ങിയ സേവനങ്ങളാണ് കരാർ കമ്പനി നിർത്തിയത്. ടോൾ പിരിവ് ഹൈക്കോടതി നിർത്തി വച്ച സാഹചര‍്യത്തിലാണ് കരാർ കമ്പനിയുടെ നടപടി.

ടോൾ പഴയ രീതിയിൽ പുനസ്ഥാപിക്കുന്നതു വരെ യാതൊരു സേവനങ്ങളും നൽകേണ്ടതില്ലെന്നാണ് ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കമ്പനിയുടെ തീരുമാനം.

നാലാഴ്ചത്തേക്കായിരുന്നു പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തിവച്ചു കൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയത്. ഈ സമയം കൊണ്ട് ഇവിടത്തെ അറ്റകുറ്റപ്പണികൾ തീർത്ത് ഗതാഗതയോഗ‍്യമാക്കണം എന്നതടക്കമുള്ള നിർദേശങ്ങളും കോടതി മുന്നോട്ടു വച്ചിരുന്നു.

ഹുമയൂൺ ശവകുടീരത്തിന് സമീപത്തെ ദർഗ തകർന്നുവീണുണ്ടായ അപകടം; 5 മരണം, രക്ഷാപ്രവർത്തനം തുടരുന്നു

സർക്കാർ-ഗവർണർ പോര് തുടരുന്നു; രാജ്ഭവനിലെ അറ്റ് ഹോം പരിപാടി മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്കരിച്ചു

മലപ്പുറത്ത് ഗാന്ധി പ്രതിമക്ക് മുന്നിൽ ബിജെപി പ്രവർത്തകർ റീത്ത് വച്ചതായി പരാതി

പാക്കിസ്ഥാനിൽ കനത്ത മഴ, മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനത്തിനിടെ ഹെലികോപ്റ്റർ തകർന്നുവീണ് അഞ്ച് മരണം

സംസ്ഥാനത്ത് അതിശക്ത മഴ; തൃശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി