പടക്കനിര്‍മാണ ശാലയിൽ പൊട്ടിത്തെറി

 
Kerala

പാലോട് പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി; മൂന്ന് പേർക്ക് പരുക്ക്

ഒരാളുടെ നില ഗുരുതരം

Jisha P.O.

തിരുവനന്തപുരം: തിരുവനന്തപുരം പാലോട് പടക്കനിര്‍മാണ ശാലയിൽ പൊട്ടിത്തെറി. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. നന്ദിയോട് പേരയം താളിക്കുന്നിലെ ആൻ ഫയർ വർക്സിലായിരുന്നു അപകടം നടന്നത്.

ഷീബ, അജിത, മഞ്ജു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവർ പടക്ക നിര്‍മാണശാലയിലെ തൊഴിലാളികളാണെന്നാണ് സൂചന.

ഇതില്‍ ഷീബയുടെ നില ഗുരുതരമാണെന്നാണ് വിവരം. പടക്കം കെട്ടുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്നു പേരെയും തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജിത് കുമാർ എന്നയാളുടെ പേരിലാണ് പടക്ക നിർമാണ ശാല. പാലോട് പൊലീസ് സ്ഥലത്തെത്തി കേസെടുത്തു.

ശബരിമല സ്വർണക്കൊള്ള; എൻ. വാസു അറസ്റ്റിൽ

ഇഞ്ചത്തൊട്ടി തൂക്കുപാലത്തിൽ വിനോദസഞ്ചാരികളുടെ തിരക്ക്; വഴിമുട്ടി നാട്ടുകാർ

ഡൽഹി സ്ഫോടനം: ചാവേർ സിദ്ധാന്തം പൊളിയുന്നു?

ചെങ്കോട്ട സ്ഫോടനം എൻഐഎ അന്വേഷിക്കും; കേസ് കൈമാറി ആഭ്യന്തര മന്ത്രാലയം

സർക്കാർ ഉദ്യോഗസ്ഥൻ ആർഎസ്എസ് പരിപാടിയിൽ; എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ