എൻ. ശക്തൻ| പാലോട് രവി

 
Kerala

തിരുവനന്തപുരം ഡിസിസിയുടെ താത്കാലിക ചുമതല എൻ. ശക്തന്

പാലോട് രവിയുടെ രാജിക്ക് പിന്നാലെയാണ് നടപടി

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസിയുടെ താത്കാലിക ചുമതല കെപിസിസി വൈസ് പ്രസിഡന്‍റ് എൻ. ശക്തന്. പാലോട് രവി ഡിസിസി പ്രസിഡന്‍റ് സ്ഥാനം രാജിവച്ചതിനു പിന്നാലെയാണ് നടപടി. എൻ. ശക്തന് ചുമതല നൽകുന്നതായി കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫാണ് അറിയിച്ചത്.

പാർട്ടിയെ വെട്ടിലാക്കിയ ഫോൺ സംഭാക്ഷണം പുറത്തായതോടെ പാലോട് രവിയുടെ രാജി കെപിസിസി ചോദിച്ച് വാങ്ങുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പോടെ കോൺഗ്രസ്‌ എടുക്കാച്ചരക്കായി മാറുമെന്നും എൽഡിഎഫിനു മൂന്നാമതും തുടർഭരണം ലഭിക്കുമെന്നുമായിരുന്നു പാലോട് രവി പറഞ്ഞത്.

സംഭവം വിവാദമായതിനു പിന്നാലെഎഐസിസി നിർദേശപ്രകാരം കെപിസിസി രാജി ചോദിച്ചു വാങ്ങുകയായിരുന്നു. പാലോട് രവിയുമായി ഫോണിൽ സംസാരിച്ചിരുന്ന കോൺഗ്രസ് നേതാവിനെയും പുറത്താക്കിയിട്ടുണ്ട്.

ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാൻ ആരുടെയും സഹായം ലഭിച്ചിട്ടില്ല; സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി അന്വേഷണ റിപ്പോർട്ട്

കനത്ത മഴ, പ്രളയം; ചൈനയിൽ 30 മരണം, 80,000 ത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു

ഇടിവ് തുടർന്ന് സ്വർണവില; 73,000 ത്തിലേക്ക്!

പൊലീസ് ദമ്പതിമാരുടെ മകളെ പ്രണയിച്ചു; തമിഴ്‌നാട്ടിൽ ഐടി ജീവനക്കാരനായ ദളിത് യുവാവിനെ വെട്ടിക്കൊന്നു

അമ്മയുടെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നിന്നും നടൻ ജഗദീഷ് പിന്മാറിയേക്കും; നിർണായക നീക്കം