പി.സി. ജോർജ് 

 

file image

Kerala

"ബിജെപിയുടെ മാന്യതകൊണ്ടാണു ക്രിസ്ത്യാനികളെ ചുമന്നു നടക്കുന്നത്"; പി.സി. ജോർജ്

"ബിജെപി എന്നു പറഞ്ഞാൽ ഹാലിളകുന്നു. അവർക്ക് തലയ്ക്ക് സുഖമില്ല"

Namitha Mohanan

കോട്ടയം: വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്സിആർഎ) ഭേദഗതി സംബന്ധിച്ച ചോദ്യത്തിന് ബിഷപ്പുമാരേ രൂക്ഷമായ ഭാഷയിൽ ആക്ഷേപിച്ച് പൂഞ്ഞാറിലെ എൽഡിഎ സ്ഥാനാർഥിയും ബിജെപി ദേശീയ നിർവാഹ സമിതി അംഗവുമായ പി.സി. ജോർജ്. കുറച്ചു പിതാക്കന്മാർ കോൺഗ്രസ് വരണമെന്ന അബദ്ധവിചാരവുമായി നടക്കുന്നുണ്ട്. അവർ ഇതിനപ്പുറത്തെ വർത്തമാനവും പറ‍യും.

കുറച്ചു പിതാക്കന്മാർ ഊളത്തരവും പറഞ്ഞു നടക്കുകയാണ്. ബിജെപി എന്നു പറഞ്ഞാൽ ഹാലിളകുന്നു. അവർക്ക് തലയ്ക്ക് സുഖമില്ല. രാജ്യത്ത് രണ്ടേകാൽ ശതമാനം മാത്രമാണു ക്രിസ്ത്യാനികൾ. ബിജെപിയുടെ മാന്യതകൊണ്ടാണു ക്രിസ്ത്യാനികളെ ചുമന്നു നടക്കുന്നത്.

ക്രിസ്ത്യാനികളെ ഇത്രയും അംഗീകരിക്കുന്ന പാർട്ടി വേറെയില്ല. കോൺഗ്രസ് ഭരിച്ചാൽ ഇത്രയും ക്രിസ്ത്യൻ മുഖ്യമന്ത്രിമാരുണ്ടാവില്ലല്ലോ, ഇതെല്ലാം മറച്ചുവച്ച് ബിഷപ്പുമാർ ഊളത്തരം പറയാൻ പാടില്ലെന്നും പി.സി. ജോർജ് പറഞ്ഞു.

"ആയുധമെടുത്താൽ ജയിൽ നിങ്ങളെ കാത്തിരിക്കും"; ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ചെന്നിത്തല

എബോള: ഇന്ത്യ-ആഫ്രിക്കൻ യൂണിയൻ ഉച്ചകോടി മാറ്റി വച്ചു

കനത്ത മഴ; കോഴിക്കോട് താത്കാലിക പാലം ഒലിച്ചു പോയി

ചെന്നിത്തലയും പിഷാരടിയും ഇംഗ്ലിഷിൽ, അഷറഫ് കന്നഡയിൽ; സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ

"അധ്യാപകരും ഫോൺ ഉപയോഗിക്കേണ്ട"; കാസർഗോഡ് സ്കൂളുകളിൽ വിലക്ക്