പിസി ജോർജ്ജിന്‍റെ ജാമ്യ ഹർജിയിൽ കോടതി വിധി വെള്ളിയാഴ്ച

 

file image

Kerala

പി.സി. ജോർജ്ജിന്‍റെ ജാമ്യ ഹർജിയിൽ കോടതി വിധി വെള്ളിയാഴ്ച

ജാമ്യ വ്യവസ്ഥകൾ ജോർജ് തുടർച്ചയായി ലംഘിക്കുന്നുവെന്ന് പ്രൊസിക്യൂഷൻ

കോട്ടയം: മത വിദ്വേഷം ന​ട​ത്തി​യെ​ന്ന കേസിൽ റിമാൻ​ഡിൽ കഴിയുന്ന മു​ൻ എം​എ​ൽ​എ​യും ബി​ജെ​പി നേ​താ​വു​മാ​യ പി.​സി. ജോർജിന്‍റെ ജാമ്യ ഹർജിയിൽ കോടതി ഉത്തരവ് വെള്ളിയാഴ്ച (feb 28).

കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരി​ക്കു​ന്ന ജോർജ് ഡോ​ക്റ്റർമാരുടെ നിരീക്ഷണത്തിൽ തുടരുകയാണ്. ഇദ്ദേഹത്തിന്‍റെ ആരോഗ്യ സ്ഥിതി മോശമാണെന്നും ആൻജിയോഗ്രാം ഉൾപ്പെടെ ചെയ്യണമെന്നും ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. ജാമ്യ വ്യവസ്ഥകൾ ജോർജ് തുടർച്ചയായി ലംഘിക്കുന്നുവെന്ന് പ്രൊസിക്യൂഷൻ ചൂണ്ടിക്കാട്ടി.

വിചാരണയിൽ കുറ്റം തെളിഞ്ഞാൽ ശിക്ഷിക്കാമെന്ന് ജോർജിന്‍റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. പൊതുപ്രവർത്തക​രായാൽ കേസുകൾ ഉണ്ടാകും. ഇതും അതു പോലെ​യാ​ണ്. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിന് തെളിവു​ണ്ടോയെന്നും മതവിദ്വേഷ പരാമർശ കേസിൽ അന്വേഷണം പൂർത്തിയായ സാഹചര്യമാണെന്നും അതിനാൽ ജാമ്യം നൽകണമെന്നുമാണ് അഭിഭാഷകൻ ആവശ്യപ്പെട്ടത്.

ഇ​ദ്ദേ​ഹം നേരത്തേ സമാന കുറ്റകൃത്യം ചെയ്തിട്ടുണ്ടെന്ന് അസി. പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു. 30 വർഷം എംഎൽഎ ആയിരുന്ന വ്യക്തി​യാണ്. മത​സൗഹാർദം തകർക്കുക​ എന്ന ലക്ഷ്യത്തോടെയുള്ള പ്രസ്താവനയാണിത്. മുൻകൂർ ജാമ്യത്തിനു പോയപ്പോൾ​ത്ത​ന്നെ ഹൈ​ക്കോടതിയിൽ ഇത് ബോധ്യപ്പെടുത്തിയതാണ്. ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. ഇതെല്ലാം പരിഗണിച്ചാണ് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതെന്നും പ്രോസിക്യൂട്ടർ വാദിച്ചു.​

സംസ്ഥാനത്ത് വീണ്ടും നിപ മരണം

'വാപുര സ്വാമി' ക്ഷേത്ര നിർമാണം തടഞ്ഞ് ഹൈക്കോടതി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു

ഒറ്റപ്പാലത്ത് നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു