കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ 4 പ്രതികളുടെ ശിക്ഷാ വിധി സ്റ്റേ ചെയ്ത് ഹൈക്കോടതി. സിപിഎം നേതാവും മുൻ എംഎൽഎയുമായ കെ.വി. കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള 4 പ്രതികളുടെ 5 വർഷം തടവു ശിക്ഷയാണ് കോടതി സ്റ്റേ ചെയ്തത്. വിചാരണ കോടതിയായിരുന്നു ഇവർക്ക് ശിക്ഷ വിധിച്ചത്.
പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി നടപടി. ഇതോടെ പ്രതികള്‍ ജയില്‍ മോചിതരാകും. പോലീസ് കസ്റ്റഡിയില്‍നിന്നു പ്രതിയെ നിയമവിരുദ്ധമായി കടത്തിക്കൊണ്ടുപോയെന്ന കുറ്റമാണ് കെ.വി. കുഞ്ഞിരമാന്‍, കെ. മണികണ്ഠന്‍, വെളുത്തോളി രാഘവന്‍, കെ. വി. ഭാസ്‌കരൻ എന്നിവർക്കെതിരേ ചുമത്തിയിരുന്നത്.