പെരിയയിൽ വൈസ്പ്രസിഡന്‍റ് സ്ഥാനം യുഡിഎഫിന്
കാസർഗോഡ്: കാസർഗോഡ് പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്തിൽ വൈസ് പ്രസിഡന്‍റ് സ്ഥാനം യുഡിഎഫിന് ലഭിച്ചു. കോൺഗ്രസിന്‍റെ അഡ്വ. ബാബുരാജുവിനെ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുത്തു. എൽഡിഎഫ് അംഗം വി.കെ. നളിനിയുടെ വോട്ട് അസാധുവായി. ബിജെപി അംഗം തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. തിങ്കളാഴ്ച രാവിലെ നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചിരുന്നു.
ഡോ.സി.കെ. സബിത പഞ്ചായത്ത് പ്രസിഡന്‍റായി. എൽഡിഎഫിനും യുഡിഎഫിനും ഒമ്പത് വീതം വോട്ട് കിട്ടിയതോടെ നറുക്കെടുക്കുകയായിരുന്നു.
ബിജെപി അംഗം സന്തോഷ് കുമാർ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലും വോട്ട് ചെയ്തില്ല. യുഡിഎഫ് മെമ്പർമാർ വോട്ടെടുപ്പിന് എത്താത്തതിനെ തുടർന്ന് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് മാറ്റിയത്. പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലി കോൺഗ്രസിലെ തർക്കമാണ് വിട്ടുനിൽക്കാൻ കാരണം. ബിജെപി അംഗവും തെരഞ്ഞെടുപ്പിനായി എത്തിയിരുന്നില്ല. ബിജെപി അംഗം കൂടി വിട്ടുനിന്നതോടെ കോറം തികയാത്തതിനെ തുടർന്ന് വരണാധികാരി തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കുകയായിരുന്നു