രാജേശ്വരി

 
Kerala

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട വിദ്യാർ‌ഥിനി ജിഷയുടെ അമ്മ അന്തരിച്ചു

2016 ഏപ്രിൽ 28നാണ് ജിഷ അതിക്രൂരമായി കൊല്ലപ്പെട്ടത്.

നീതു ചന്ദ്രൻ

കൊച്ചി: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥിനി ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു. അസുഖത്തെത്തുടർന്ന് കളമശേരി മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്നു. 2016 ഏപ്രിൽ 28നാണ് ജിഷ അതിക്രൂരമായി കൊല്ലപ്പെട്ടത്. കേസിൽ അറസ്റ്റിലായ അസം സ്വദേശി അമീറുൽ ഇസ്ലാമിന് വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നെങ്കിലും ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.

ജിഷ കൊലക്കേസിനു ശേഷമാണ് രാജേശ്വരി വാർത്തകളിൽ നിറഞ്ഞത്. അവരുടെ ജീവിതശൈലിയും അഭിമുഖങ്ങളും പണച്ചിലവും വരെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

ഇറാനിലേക്ക് ആറ് പാതകള്‍ തുറന്ന് പാക്കിസ്ഥാന്‍

തെക്കൻ ജില്ലകളിൽ ചൂട് കുറയുന്നു

ആർസിബിയെ വിറപ്പിച്ച് ഗുജറാത്ത്

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു

"പരാജയപ്പെട്ടത് അമെരിക്ക, ആണവ-മിസൈൽ പദ്ധതികളിൽ വിട്ടുവീഴ്ചയില്ല"