ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പ്രവർത്തകർ കൊച്ചി മേയർ എം. അനിൽ കുമാറിനും വധുവരന്മാർക്കുമൊപ്പം

 
Kerala

അമലയുടെയും ശ്രീനിഷിന്‍റെയും വിവാഹത്തിന് ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൈകോർത്തു

വിവാഹ ചടങ്ങുകളുടെ ഫോട്ടോഗ്രാഫി - വിഡിയോ ഗ്രാഫി പ്രവർത്തനങ്ങൾ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സിറ്റി മേഖല കമ്മറ്റി ഏറ്റെടുത്തു സൗജന്യമായി ചെയ്തു കൊടുക്കുകയായിരുന്നു.

Aswin AM

കൊച്ചി: ചമ്പക്കര മഹിള മന്ദിരത്തിലെ അമല ആന്‍റണിയും പാലക്കാട് തേങ്കുറിശ്ശിയിലെ അകരത്തൻകാട് വീട്ടിൽ ശ്രീനിഷും തമ്മിലുള്ള വിവാഹം കൊച്ചി നഗരസഭയും കേരള സർക്കാർ വനിത ശിശു വികസന വകുപ്പും പൗരാവലിയും ചേർന്ന് മംഗളകരമായി നടത്തിയ വിവാഹത്തിൽ ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷനും കൈകോർത്തു.

രണ്ടു ദിവസമായി നടന്ന വിവാഹ ചടങ്ങുകളുടെ ഫോട്ടോഗ്രാഫി - വിഡിയോ ഗ്രാഫി പ്രവർത്തനങ്ങൾ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സിറ്റി മേഖല കമ്മറ്റി ഏറ്റെടുത്തു സൗജന്യമായി ചെയ്തു കൊടുക്കുകയായിരുന്നു.

രണ്ടു വർഷത്തിനു മുമ്പ് ഇതുപോലെ നടന്ന വിവാഹപരിപാടികളുടെയും ഫോട്ടോ - വിഡീയോ ചിത്രീകരണം അസോസിയേഷൻ ഏറ്റെടുത്തു ചെയ്തു കൊടുത്തിട്ടുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഇപ്രാവശ്യവും ബന്ധപ്പെട്ട സംഘാടകർ അസോസിയേഷനെ സമീപിക്കുകയായിരുന്നു.

മേഖല പ്രസിഡന്‍റ് എം.കെ. രാജീവിന്‍റെ നേതൃത്വത്തിൽ ഒരു സംഘം വ‍്യാഴാഴ്ച മുതൽ സൗജന്യ സേവനം നൽകി വിവാഹ പരിപാടികളിൽ പങ്കാളികളാവുകയായിരുന്നു.

ഇംഗ്ലണ്ടിനെ തകർത്ത് മരിസാനെ കാപ്പ്; ദക്ഷിണാഫ്രിക്ക ഫൈനലിൽ

മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ‍്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി

മന്ത്രിസഭാ ഉപസമിതി മുഖം രക്ഷിക്കാനുള്ള തട്ടിക്കൂട്ട് പരിപാടി; സിപിഐയെ മുഖ‍്യമന്ത്രി പറ്റിച്ചെന്ന് സതീശൻ

മെസിയും അർജന്‍റീനയും കേരളത്തിലേക്കില്ല; സ്ഥിരീകരിച്ച് മുഖ‍്യമന്ത്രി

പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള സർക്കാർ തീരുമാനം ആത്മഹത‍്യാപരമെന്ന് കെ. സുരേന്ദ്രൻ