pinarayi vijayan
file image
തിരുവനന്തപുരം: സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരള കടക്കെണിയിലാണെന്നത് പ്രതിപക്ഷത്തിന്‍റെ അവകാശവാദം സന്ദേശം മാത്രകമായി ഒതുങ്ങിയെന്നും ബജറ്റിൽ സർക്കാർ കാർഷിക മേഖലയെയും പരമ്പരാഗത മേഖലയെയും പൂർണമായും അവഗണിച്ചെന്നും പിണറായി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മുൻ സർക്കാർ നടപ്പാക്കിയ ക്ഷേമ വികസന പദ്ധതികളിൽ നിന്ന് പിന്നോട്ട് പോവുന്ന സമീപനമാണ് പുതിയ ബജറ്റിലുള്ളത്. കേന്ദ്രസർക്കാരിന്‍റെ നയങ്ങൾ പിന്തുടർന്ന് സംസ്ഥാനത്തും സ്വകാര്യവത്കരണത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നു. ആരോഗ്യ മേഖലയിലടക്കം സ്വകാര്യ വത്കരണം പ്രോത്സാഹിപ്പിക്കുകയാണ്. ഭൂപരിഷ്ക്കരണം 2.0 എന്ന പ്രഖ്യാപനത്തിലൂടെ കേരളത്തിന്‍റെ ഭൂപരിഷ്കരണ നിയമം അട്ടിമറിക്കാനും ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കിഫ്ബിയുടെ ചിറകരിയുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ലൈഫ് പദ്ധതിക്കെതിരേയും നീക്കമുണ്ട്യ വികസനം ഉണ്ടാവുമെന്ന് പറഞ്ഞെങ്കിലും ഒന്നും കാണാനില്ലെന്നും പിണറായി വിമർശിച്ചു.