പിണറായി വിജയൻ

 
Kerala

'അധികാരത്തിന്‍റെ രാഷ്ട്രീയ ദുരുപയോഗത്തിനെതിരായ ശക്തമായ തിരിച്ചടി'; ന‍്യൂസ് ക്ലിക്കിനെതിരായ കേസിൽ കോടതി വിധിക്കെതിരേ പിണറായി വിജയൻ

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പിണറായി വിജയൻ പ്രതികരിച്ചത്

Aswin AM

തിരുവനന്തപുരം: ന‍്യൂസ് ക്ലിക്കിനെതിരായ കേസിൽ ഡൽഹി ഹൈക്കോടതിയുടെ വിധി അധികാരത്തിന്‍റെ രാഷ്ട്രീയ ദുരുപയോഗത്തിനെതിരായ ശക്തമായ തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പിണറായി വിജയൻ പ്രതികരിച്ചത്.

പിണറായി വിജയന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

‌ന്യൂസ് ക്ലിക്കി’നെതിരായ കേസിൽ ഡൽഹി ഹൈക്കോടതിയുടെ വിധി അധികാരത്തിന്റെ രാഷ്ട്രീയ ദുരുപയോഗത്തിനെതിരായ ശക്തമായ തിരിച്ചടിയാണ്.

തുടക്കം മുതൽ തന്നെ ന്യൂസ് ക്ലിക്കിനും എഡിറ്റർ പ്രബീർ പുർകായസ്തക്കുമെതിരായ നടപടി വിമർശനാത്മക മാധ്യമ പ്രവർത്തനത്തെയും ജനകീയ പ്രക്ഷോഭങ്ങളെയും ലക്ഷ്യമിട്ട രാഷ്ട്രീയ വേട്ടയാണെന്ന് ആരോപണമുണ്ടായിരുന്നു. കോടതിയുടെ ഇടപെടൽ ആ ആരോപണങ്ങൾക്ക് ഗണ്യമായ സാധൂകരണം നൽകുന്നു.

കോർപ്പറേറ്റ് - രാഷ്ട്രീയ താൽപര്യങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്ന മാധ്യമങ്ങളുടെ കാലത്ത്, അധികാരത്തെ ചോദ്യം ചെയ്യുന്ന ശബ്ദങ്ങളെയാണ് കൂടുതൽ ആക്രമണത്തിന് വിധേയമാക്കുന്നത്. ന്യൂസ് ക്ലിക്കിന്റെ കാര്യത്തിലും സംഭവിച്ചത് അതുതന്നെയാണ്.

ഈ വിധി ഒരു സ്ഥാപനത്തിന്റെ മാത്രം വിജയമല്ല. ജനാധിപത്യ അവകാശങ്ങളുടെയും മാധ്യമസ്വാതന്ത്ര്യത്തിന്റെയും വിജയമാണ്. അധികാരത്തോട് ചോദ്യം ചോദിക്കുന്നത് കുറ്റമല്ലെന്നും ജനങ്ങളുടെ പക്ഷത്ത് നിന്നുള്ള മാധ്യമ പ്രവർത്തനത്തെ നിയമത്തിന്റെയും അന്വേഷണ ഏജൻസികളുടെയും ബലത്തിൽ നിശ്ശബ്ദമാക്കാനാവില്ലെന്നും ഈ വിധി വ്യക്തമാക്കുന്നു.

കംഗാരുപ്പടയെ മുട്ടുകുത്തിച്ച് ബംഗാൾ കടുവകൾ; പരമ്പര തൂക്കി

കോഴിക്കോട് നിപ സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ 77 പേർ

ത്രിരാഷ്ട്ര പരമ്പര; കൂറ്റൻ സ്കോർ അടിച്ചിട്ടും അഫ്ഗാനിസ്ഥാൻ എ ടീമിനെതിരേ ഇന്ത‍്യ എയ്ക്ക് തോൽവി

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 5 ദിവസം വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ

അൻസിബയ്ക്ക് 'അമ്മ'യുടെ കാരണം കാണിക്കൽ നോട്ടീസ്; 17നകം വിശദീകരണം നൽകണം