പിണറായി വിജയൻ നാമനിർദേശപത്രിക സമർപ്പിക്കുന്നു

 
Kerala

പറയാനുണ്ട് പിന്നെ പറയാം; പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് പിണറായി പത്രിക സമർപ്പിച്ചത്

Jisha P.O.

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭ തെരഞ്ഞെടുപ്പിന് മത്സരിക്കാനുള്ള നാമനിർദേശ പത്രിക സമർപ്പിച്ചു. തലശേരി സബ് റജിസ്ട്രാർ ഓഫീസിൽ എത്തിയാണ് വ്യാഴാഴ്ച രാവിലെ 11 മണിക്ക് പത്രിക സമർപ്പിച്ചത്. റിട്ടേണിങ് ഓഫീസർ സച്ചിൻ കൃഷ്ണ പത്രിക സ്വീകരിച്ചു. വാഹനപ്രചാരണം ഒഴിവാക്കി നേരിട്ട് റജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക നൽകിയത്.

സ്പീക്കർ എ.എൻ. ഷംസീർ, ഇ.പി. ജയരാജൻ, സിപിഎം ജില്ലാസെക്രട്ടറി കെ.കെ. രാഗേഷ്, പി. ശശി തുടങ്ങിയ നേതാക്കൾ പിണറായി വിജയനൊപ്പം ഉണ്ടായിരുന്നു. പറയാനുണ്ട് പിന്നെ പറയാമെന്ന് പിണറായി വിജയൻ പത്രിക സമർപ്പണത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. തുടർന്ന് അദ്ദേഹം മലപ്പുറത്തേക്ക് യാത്ര തിരിച്ചു.

മൂന്നാം തവണയാണ് പിണറായി ധർമ്മടത്ത് മത്സരിക്കുന്നത്. ഇതിന് മുൻപ് മൂന്ന് തവണ കൂത്തുപ്പറമ്പിലും ഒരു തവണ തളിപ്പറമ്പിലും മത്സരിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി വി.പി. അബ്ദുൾ റഷീദാണ് ധർമ്മടത്ത് പിണറായിയുടെ എതിരാളി.

പഞ്ചാബിനെ വിറപ്പിച്ച് ശാർദൂൽ ഠാക്കൂർ; മുംബൈയ്ക്ക് 201 റൺസ് വിജയലക്ഷ‍്യം

സിഎൽപി യോഗം ഒഴിവാക്കി; രമേശ് ചെന്നിത്തല ഗുരുവായൂരിലേക്ക്

ലോക്ഭവനിലെത്തി ഗവർണറെ കണ്ട് വി.ഡി. സതീശൻ

പഞ്ചസാര കയറ്റുമതി വിലക്കി കേന്ദ്രം; സെപ്റ്റംബർ 30 വരെ നിരോധനം

ഇനി വൈഭവിന്‍റെ കളി നീല കുപ്പായത്തിൽ; ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ‍്യാപിച്ചു