പിണറായി വിജയൻ

 
Kerala

പ്രതിപക്ഷ നേതാകുമോ? ചോദ്യവുമായി മാധ്യമപ്രവർത്തകർ, പിന്നെ കാണാമെന്ന് പിണറായി വിജയൻ

ആവർത്തിച്ചുള്ള ചോദ്യങ്ങൾക്കും പിണറായി മറുപടി പറഞ്ഞില്ല

Manju Soman

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിലെ വമ്പൻ പരാജയത്തിനു ശേഷം ഡൽഹിയിൽ സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ എത്തി പിണറായി വിജയൻ. പ്രതിപക്ഷ നേതാവാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പിന്നെ കാണാം എന്ന് പറഞ്ഞ് മറുപടി നൽകാതെ പോയത്. ആവർത്തിച്ചുള്ള ചോദ്യങ്ങൾക്കും പിണറായി മറുപടി പറഞ്ഞില്ല.

അതേസമയം, കേരളത്തിലെ പ്രതിപക്ഷ നേതൃ സ്ഥാനം ആർക്ക് എന്നത് പൊളിറ്റ് ബ്യൂറോ ചർച്ച ചെയ്യുമെന്ന് ജനറൽ സെക്രട്ടറി എംഎ ബേബി പറഞ്ഞു. തെരഞ്ഞെടുപ്പ് അവലോകനമാണ് ഇന്നത്തെ പി.ബി യോ​ഗത്തിന്റെ അജണ്ടയെന്നും ബേബി പറഞ്ഞു. കേരളത്തില്‍ പ്രതിപക്ഷ നേതാവിനെ ഉടന്‍ തെരഞ്ഞെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പ്രതിപക്ഷ നേതൃസ്ഥാനം പിണറായി വിജയൻ ഏറ്റെടുക്കുമോ എന്ന കാര്യം പിബിയിൽ വ്യക്തമാക്കും. പിണറായി താത്പര്യക്കുറവ് അറിയിച്ചാൽ മാത്രമേ മറ്റൊരാളെ പരിഗണിക്കൂ. പിണറായി ഇല്ലെങ്കിൽ കെ എൻ ബാലഗോപാലിനെ ആവും പ്രതിപക്ഷ നേതാവായി പരിഗണിക്കുക. തെരഞ്ഞെടുപ്പിലെ വമ്പൻതോൽവിക്കുള്ള കാരണവും പിബിയിൽ ചർച്ചയാവും.

യുക്രെയ്നെ സഹായിക്കാൻ ഇന്ത്യ സൈന്യത്തെ അയയ്ക്കണമെന്ന് വാൻസ് ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തൽ

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വെള്ളാപ്പള്ളി നടേശന്‍

നാസ ബഹിരാകാശ യാത്രയിൽ പങ്കാളിയാകാൻ അനിൽ മേനോനും

കൊച്ചി മെട്രൊ രണ്ടാംഘട്ട നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഒരു പ്രതിക്ക് ജാമ്യം