പിണറായി വിജയൻ

 
Kerala

പ്രതിപക്ഷത്തെ പിണറായി വിജയൻ നയിക്കും

ഇതാദ്യമായാണ് പിണറായി പ്രതിപക്ഷ നേതൃസ്ഥാനം വഹിക്കുന്നത്.

നീതു ചന്ദ്രൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമെന്ന് പ്രഖ്യാപിച്ച് സിപിഎം. സിപിഎം സംസ്ഥാന നേതൃയോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. പ്രതിപക്ഷ ഉപനേതൃ പദവി സിപിഐ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. യുഡിഎഫ് മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് ഇടതുപക്ഷം പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതാദ്യമായാണ് പിണറായി പ്രതിപക്ഷ നേതൃസ്ഥാനം വഹിക്കുന്നത്.

ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് ഇടതുപക്ഷം നേരിട്ടത്. പരാജയത്തിന്‍റെ പശ്ചാത്തലത്തിൽ പിണറായി വിജയനെ പ്രതിപക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന ആവശ്യം ഉയർന്നിരുന്നു.

എന്നാൽ വി.ഡി. സതീശൻ നയിക്കുന്ന സർക്കാരിനെതിരേ പരിചയ സമ്പന്നനായ നേതാവ് തന്നെ പ്രതിപക്ഷത്തുണ്ടാകണമെന്ന തീരുമാനമാണ് സിപിഎം സ്വീകരിച്ചത്.

ഏഴു മണിക്ക് ഗവർണറെ കാണും; മുതിർന്ന നേതാക്കളെ കണ്ട് സതീശൻ

ഇനി വൈഭവിന്‍റെ കളി നീല കുപ്പായത്തിൽ; ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ‍്യാപിച്ചു

ഡൽഹിയിലെ സർക്കാർ ജീവനക്കാർക്ക് രണ്ട് ദിവസം വർക് ഫ്രം ഹോം; ഒരു വർഷത്തേക്ക് വിദേശയാത്രയില്ലെന്ന് മുഖ്യമന്ത്രി

"പദ്മനാഭന്‍റെ മണ്ണിൽ ഇനി എന്‍റെ ശ്രീ പദ്മനാഭൻ വാഴും"; സതീശനെ പുകഴ്ത്തി നടി റിനി

‘പാട്ടിനൊപ്പം തുള്ളുന്ന പാവ’; വി.ഡി. സതീശന് മുഖ‍്യമന്ത്രി സ്ഥാനം ലഭിച്ചതിൽ ലീഗ് ഇടപെട്ടുവെന്ന് ബിജെപി