പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുഖ്യമന്ത്രി പിണറായി വിജയൻ

 
Kerala

പിണറായി ഭരണം സിപിഎമ്മിനെ നശിപ്പിച്ചു: വി.ഡി. സതീശൻ

സാധാരണക്കാരായ പാർട്ടിക്കാർ ഭരണത്തിന്‍റെ ഗുണഫലങ്ങൾ ലഭിക്കാത്തതിനാൽ നിരാശരാണ്

Jisha P.O.

തിരുവനന്തപുരം: സിപിഎമ്മിന്‍റെ അടിത്തട്ടിൽ നിന്ന് വലിയ തോതിലുള്ള കൊഴിഞ്ഞ് പോക്ക് നടക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. പുതുയുഗ യാത്രയുടെ ഭാഗമായി പങ്കെടുത്ത നൂറോളം വേദികളിൽ വച്ച് താൻ നിരവധി സിപിഎം പ്രാദേശിക നേതാക്കൾക്ക് കോൺഗ്രസ് അംഗത്വം നൽകി.

കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് ഇത്തരമൊരു ഒഴുക്ക് കേരള ചരിത്രത്തിൽ മുൻപൊന്നും ഉണ്ടായിട്ടില്ല. സാധാരണക്കാരായ പാർട്ടിക്കാർ ഭരണത്തിന്‍റെ ഗുണഫലങ്ങൾ ലഭിക്കാത്തതിനാൽ നിരാശരാണ്.

സിപിഎമ്മിന്‍റെ കരുത്തുറ്റ കോട്ടയായ പയ്യന്നൂരിൽ പോലും പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ശക്തമായ പ്രതികരണമാണ് ഉണ്ടാകുന്നത്. പത്തുവർഷത്തെ പിണറായി വിജയന്‍റെ ഭരണമാണ് സിപിഎമ്മിന് ഇത്രയും വലിയ നാശമുണ്ടാക്കിയതെന്നും സതീശൻ കുറ്റപ്പെടുത്തി

''ജനം പുറത്താക്കിയ സർക്കാരിന്‍റെ സസ്‌പെൻഷൻ ഉത്തരവ് മേശപ്പുറത്തിരിക്കട്ടെ''

യുഡിഎഫിനു നേരിയ മുൻതൂക്കം, തൂക്കുസഭയ്ക്കും സാധ്യത: ടുഡേയ്സ് ചാണക്യ എക്സിറ്റ് പോൾ

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന് ലീഗിന്‍റെ പിന്തുണ

മരിച്ചതിനു തെളിവായി അസ്ഥികൂടവുമായി ബാങ്കിൽ എത്തിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

"പിണറായി ശുദ്ധൻ, പക്ഷേ മുഖ്യമന്ത്രിയുടെ ഓഫിസ് ശരിയല്ല", വെള്ളാപ്പള്ളി