ടൂറിസ്റ്റ് ബസിൽ 'തുടരും' വ്യാജ പതിപ്പ് പ്രദർശനം; നിയമനടപടി സ്വീകരിക്കുമെന്ന് എം. രഞ്ജിത്ത്

 
Kerala

ടൂറിസ്റ്റ് ബസിൽ 'തുടരും' വ്യാജ പതിപ്പ് പ്രദർശനം; നിയമനടപടി സ്വീകരിക്കുമെന്ന് എം. രഞ്ജിത്ത്

സിനിമ ബോക്‌സ് ഓഫിസില്‍ 100 കോടിയും കടന്ന് മുന്നേറുന്നതിനിടെയാണ് വ്യാജ പതിപ്പ് പുറത്തിറങ്ങിയത്.

Ardra Gopakumar

കൊച്ചി: തിയെറ്ററിൽ പ്രദർശനം തുടർന്ന് ദിവസങ്ങൾക്കുള്ളിൽ 'തുടരും' ചിത്രത്തിന്‍റെ വ്യാജ പതിപ്പ് ടൂറിസ്റ്റ് ബസില്‍ പ്രദര്‍ശിപ്പിച്ചതായി പരാതി. മലപ്പുറത്തു നിന്നു വാഗമണ്ണിലേക്കു പോയ ടൂറിസ്റ്റ് ബസിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നതെന്നാണ് വിവരം. കൊല്ലം രജിസ്‌ട്രേഷനിലുള്ള KL 02 AE 3344 എന്ന ടൂറിസ്റ്റ് ബസിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സമീപത്ത് കൂടി പോയ മറ്റ് വാഹനത്തില്‍ ഉണ്ടായിരുന്ന വിദ്യാർഥിയാണ് പകര്‍ത്തിയത്. പിന്നാലെ നിർമാതാവ് എം. രഞ്ജിത്ത്, ബിനു പപ്പു എന്നിവരുടെ ഫെയ്‌ബുക്ക് അക്കൗണ്ടിലേക്ക് അയച്ചു കൊടുക്കുകയായിരുന്നു.

സിനിമ ബോക്‌സ് ഓഫീസില്‍ 100 കോടി കളക്ഷനും കടന്ന് മുന്നേറുന്നതിനിടെയാണ് വ്യാജ പതിപ്പ് പുറത്തിറങ്ങിയത്. സംഭവം ആശങ്കയുണ്ടാക്കുന്നതാണെന്നും ഉടന്‍ പരാതി നൽകുമെന്നും അണിയറപ്രവര്‍ത്തകർ അറിയിച്ചു. സിനിമ ടൂറിസ്റ്റ് ബസില്‍ പ്രദര്‍ശിപ്പിച്ചവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് നിര്‍മാതാവ് എം. രഞ്ജിത്ത് പറഞ്ഞു.

"ഇത് തെറ്റായ കാര്യമാണ്. ബസിന്‍റെ നമ്പര്‍ പരിശോധിച്ചപ്പോള്‍ മലപ്പുറം ജില്ലയിലുള്ള ബസ്സാണെന്നാണ് മനസിലാക്കാന്‍ സാധിച്ചത്. ഇവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കും. തെറ്റായ കാര്യമാണിത്. ഈ സിനിമക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരുടേയും തീയെറ്ററുകറുകാരുടേയും ഉള്‍പ്പെടെ ഒരുപാട് പേരുടെ ജീവിത പ്രശ്‌നമാണ്. മറ്റുള്ളവര്‍ ഇത് ആവര്‍ത്തിക്കാതിരിക്കാനായി തീര്‍ച്ചയായും പരാതി കൊടുക്കും." - എം. രഞ്ജിത്ത് പറഞ്ഞു.

സാമുദായിക ഐക്യം അടഞ്ഞ അധ്യായം; വെള്ളാപ്പള്ളിയെ തള്ളി സുകുമാരൻ നായർ

ഇംഗ്ലീഷിലെഴുതിയ 3 പേജുള്ള ആത്മഹത്യക്കുറിപ്പ്, കൊറിയൻ പുസ്തകങ്ങൾ; ആദിത്യയുടെ മരണത്തിൽ അടിമുടി ദുരൂഹതയെന്ന് പൊലീസ്

അജിത് പവാറിന്‍റെ മൃതദേഹം തിരിച്ചറിഞ്ഞത് കൈയിൽ കെട്ടിയ വാച്ച് കണ്ട്; വിമാനം തർന്നുവീഴുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്

ദിവസം 2 നേരം!! സ്വർണവിലയിൽ ബുധനാഴ്ച മാത്രം 3,760 രൂപയുടെ വർധന

ക്ഷേത്രം സ്വത്തുക്കളിൽ കോടതിയുടെ കരുതൽ; ഫണ്ട് ഇടപാടുകൾ ഡിജിറ്റലൈസ് ചെയ്യാൻ നിർദേശം