കെ.സി. വേണുഗോപാൽ

 
Kerala

പി.കെ. ശശിയുടെ നീക്കം അറിയില്ല; കോൺഗ്രസിന്‍റെ മുന്നിൽ വിഷയം വന്നിട്ടില്ലെന്ന് കെ.സി. വേണുഗോപാൽ

കോൺഗ്രസിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് അറിയില്ല

Jisha P.O.

ന്യൂഡൽഹി: പി.കെ. ശശിയുടെ തുടർനീക്കത്തെ കുറിച്ച് അറിയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കോൺഗ്രസിന് മുൻപിൽ ഒരു ആലോചനയുമില്ലെന്നും അദ്ദേഹം പറഞ്ഞു. കെടിഡിസി സ്ഥാനത്ത് നിന്നാണ് രാജിവെച്ചിരിക്കുന്നത്,പാർട്ടിയിൽ നിന്ന് അല്ല.

കോൺഗ്രസിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് അറിയില്ല. ശശി കോൺഗ്രസിലേക്ക് വരുമോയെന്നത് അനുമാനങ്ങളുടെ മാനദണ്ഡത്തിൽ പറയേണ്ട കാര്യമല്ല.

അങ്ങനെ പറയാൻ ഉദേശിക്കുന്നില്ല. അത്തരം കാര്യങ്ങൾ മുന്നോട്ട് വരുമ്പോൾ പാർട്ടി തീരുമാനമെടുക്കും. നിലവിൽ അങ്ങനെയൊരു സാഹചര്യം പാർട്ടിയുടെ മുന്നിലില്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

പുതിയ ബ്രാൻഡിന് പേര് നിർദേശിച്ചത് 40,000 പേർ; സാങ്കേതിക പ്രശ്നം മൂലം എല്ലാം തഴഞ്ഞ് ബെവ്കോ

'കേരള സ്റ്റോറി 2'ന്‍റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണം; ഹൈക്കോടതിയിൽ ഹർജി

തെറ്റായ കീഴ് വഴക്കം; തെരഞ്ഞെടുപ്പിന് മുൻപുള്ള സൗജന്യ പദ്ധതികളെ ചോദ്യം ചെയ്ത് സുപ്രീംകോടതി

തട്ടിപ്പ് കേസ്: ബോളിവുഡ് സംവിധായകൻ വിക്രം ഭട്ടിനും ഭാര‍്യയ്ക്കും ജാമ‍്യം

പി.കെ. ശശി കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ചു; ഒറ്റപ്പാലത്ത് വിമതനാകാൻ സാധ്യത