എയർഗണ്ണുമായി സ്കൂളിലെത്തിയ പ്ലസ് വൺ വിദ്യാർഥി സഹപാഠിയെ മർ‌ദിച്ചതായി പരാതി 
Kerala

തർക്കം; എയർഗണ്ണുമായി സ്കൂളിലെത്തി സഹപാഠിയെ മർ‌ദിച്ച് പ്ലസ് വൺ വിദ്യാർഥി

എയർഗണ്ണിനൊപ്പം കത്തിയും വിദ്യാർഥിയുടെ പക്കലുണ്ടായിരുന്നുവെന്ന് സ്കൂൾ അധികൃതർ പൊലീസിനോട് പറഞ്ഞു

ആലപ്പുഴ: എയർഗണ്ണുമായി സ്കൂളിലെത്തിയ പ്ലസ് വൺ വിദ്യാർഥി സഹപാഠിയെ മർ‌ദിച്ചതായി പരാതി. ഇരുവരും തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചായായാണ് വിദ്യാർഥി തോക്കുമായെത്തി മർദിച്ചതെന്നാണ് പരാതി. സ്കൂൾ അധികൃതരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

എയർഗണ്ണിനൊപ്പം കത്തിയും വിദ്യാർഥിയുടെ പക്കലുണ്ടായിരുന്നുവെന്ന് സ്കൂൾ അധികൃതർ പൊലീസിനോട് പറഞ്ഞു. ആയുധം പ്രയോഗിച്ചിട്ടില്ല. മർദനമേറ്റ വിദ്യാര്‍ഥി സ്കൂളിൽ പരാതി നൽകി. സ്കൂൾ അധികൃതർ പരാതി പൊലീസിനു കൈമാറുകയായിരുന്നു. വിദ്യാർഥിയുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഉപയോഗ്യ ശൂന്യമായ തോക്ക് കണ്ടെത്തിയട്ടുണ്ട്. സംഭവത്തിൽ പൊലീസ് ജുവനൈൽ കോടതിയിൽ റിപ്പോർട്ട് നൽകി.

വയനാട് പുനരധിവാസം: ജനുവരിക്കകം വീടുകൾ കൈമാറുമെന്ന് മുഖ്യമന്ത്രി

ഭൂഗര്‍ഭ മെട്രൊ: അന്തിമ സുരക്ഷാ പരിശോധന നടത്തി

''ജനങ്ങളെ പരീക്ഷിക്കരുത്''; പാലിയേക്കരയിൽ ടോൾ പിരിവിന് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന് ഹൈക്കോടതി

''കൈ കൊടുക്കണമെന്ന് നിർബന്ധമൊന്നുമില്ലല്ലോ''; ഹസ്തദാന വിവാദത്തിൽ ബിസിസിഐ അംഗം

സ്ത്രീത്വത്തെ അപമാനിച്ചു; ഡിവൈഎസ്പിക്കെതിരേ പരാതിയുമായി വനിതാ എസ്ഐ