നരേന്ദ്രമോദി

 
Kerala

തിരുവനന്തപുരത്തെ ബിജെപി വിജയം കേരള രാഷ്ട്രീയത്തിലെ സുപ്രധാന നിമിഷമെന്ന് പ്രധാനമന്ത്രി

എക്സ് പോസ്റ്റിലൂടെയായിരുന്നു പ്രധാനമന്ത്രി പ്രതികരിച്ചത്

Aswin AM

ന‍്യൂഡൽഹി: തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി- എൻഡിഎ സഖ‍്യം നേടിയ വിജയം കേരള രാഷ്ട്രീയത്തിലെ സുപ്രധാന നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സ് പോസ്റ്റിലൂടെയായിരുന്നു പ്രധാനമന്ത്രി പ്രതികരിച്ചത്. തിരുവനന്തപുരത്തിന് നന്ദി രേഖപ്പെടുത്തികൊണ്ടായിരുന്നു മോദിയുടെ എക്സ് പോസ്റ്റ്.

കേരളത്തിന്‍റെ വികസന അഭിലാഷങ്ങൾ നിറവേറ്റാൻ ബിജെപിക്ക് മാത്രമെ സാധിക്കൂയെന്ന് ജനങ്ങൾക്ക് ഉറപ്പുണ്ടെന്നും യുഡിഎഫിനെയും എൽഡിഎഫിനെയും സംസ്ഥാനം മടുത്തുവെന്നും അദ്ദേഹത്തിന്‍റെ പോസ്റ്റിൽ പറയുന്നു. വികസിത കേരളം എന്ന ഹാഷ്ടാഗ് അടങ്ങുന്നതായിരുന്നു മോദിയുടെ പോസ്റ്റ്.

ദുബായിൽ വീണ്ടും ഡ്രോൺ ആക്രമണം; ഇറാന്‍റെ പ്രധാന നഗരങ്ങളിൽ ഇസ്രയേലിന്‍റെ ആക്രമണം

കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ ശ്രമം; ഇന്ത്യയിലേക്ക് കുടുതൽ വിമാന സർവീസുകൾ

മൊജ്താബ ഹുസൈനി ഖമനേയി ഇറാന്‍റെ പരമോന്നത നേതാവ്

അസം നിയമസഭാ തെരഞ്ഞെടുപ്പ്: ആദ‍്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്

പശ്ചിമേഷ്യ സംഘർഷം; കേന്ദ്രം മന്ത്രാലയതല സമിതി രൂപീകരിച്ചു