നടന്മാർക്കെതിരേ പീഡന പരാതി നൽകിയ നടിക്കെതിരേ പോക്സോ കേസ് 
Kerala

നടന്മാർക്കെതിരേ പീഡന പരാതി നൽകിയ നടിക്കെതിരേ പോക്സോ കേസ്

ചെന്നൈയിലേക്ക് വിളിച്ചുവരുത്തി നിരവധി പേർക്ക് നടി തന്നെ കാഴ്ചവെച്ചെന്നാണ് യുവതിയുടെ പരാതി

Namitha Mohanan

കൊച്ചി: നടന്മാർക്കെതിരേ പീഡന പരാതി നൽകിയ നടിക്കെതിരേ പോക്സോ കേസ്. ബന്ധുവായ യുവതി നൽകിയ പരാതിയിലാണ് നടപടി. നടനും എംഎൽഎയുമായ മുകേഷിനെതിരെയായിരുന്നു യുവതി പരാതി നൽകിയിരുന്നത്. ബന്ധുവായ യുവതിയുടെ മൊഴിയെടുത്തതിനു ശേഷം മൂവാറ്റുപുഴ പൊലീസ് നടിക്കെതിരേ പോക്സോ വകുപ്പ് ചുമത്തിയത്.

ചെന്നൈയിലേക്ക് വിളിച്ചുവരുത്തി നിരവധി പേർക്ക് നടി തന്നെ കാഴ്ചവെച്ചെന്നാണ് യുവതിയുടെ പരാതി. പ്രായപൂർത്തിയാവും മുമ്പാണ് അതിക്രമം നടന്നതെന്നും യുവതി മൊഴി നൽകിയിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച പരാതി മൂവാറ്റുപുഴ പൊലീസിന് കൈമാറുകയായിരുന്നു. മുകേഷിനെതിരെ പരാതി കൊടുത്ത സ്ത്രീ സെക്സ് മാഫിയയുടെ ആളാണെന്നും കാണിച്ചായിരുന്നു യുവതി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്.

ലഡാഖിനു സമീപം ചൈന സൈനിക സന്നാഹങ്ങൾ വർധിപ്പിക്കുന്നു | Video

പത്താം ക്ലാസ് വിദ്യാർഥികൾക്ക് റോബോട്ടിക്സ് പരിശീലനം

ഐപിഎല്ലിൽനിന്നു പുറത്താക്കിയ മുസ്താഫിസുറിന് നഷ്പരിഹാരം കിട്ടില്ല

രാഹുൽ ഈശ്വറിന് എംഎൽഎ ആകണം!

യുഡിഎഫ് വെറും പിആർ മുന്നണി: വി. ശിവൻകുട്ടി