അഖിൽ മാരാർ
കൊല്ലം: ബിജെപി നേതാവിന്‍റെ പരാതിയിൽ സംവിധായകൻ അഖിൽ മാരാർക്കെതിരേ കേസ്. ദേശവിരുദ്ധ പ്രസ്താവന നടത്തിയെന്നാരോപിച്ച് ബിജെപി കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ വെടിനിർത്തൽ ധാരണയെ വിമർശിച്ചു കൊണ്ട് അഖിൽ നടത്തിയ പ്രസ്താവനയാണ് കേസിന് അടിസ്ഥാനം. സംഭവം വിവാദമായതോടെ വിഡിയോ അഖിൽ മാരാർ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തിരുന്നു.
പഹൽഗാം ആക്രമണത്തിനു മറുപടി നൽകിക്കൊണ്ട് ഇന്ത്യ മുഴുവൻ ഒറ്റക്കെട്ടായി നിൽക്കുമ്പോഴാണ് അഖിൽ തികച്ചും ദേശവിരുദ്ധമായ പ്രസ്താവന നടത്തിയതെന്നാണ് ബിജെപിയുടെ ആരോപണം.